mehandi new

ജലക്ഷാമം രൂക്ഷം – അബുദാബി കടപ്പുറം മുസ്‌ലിം വെൽഫെയർ അസോസിയേഷന്റെ കുടിവെള്ള വിതരണ വണ്ടി നിരത്തിലിറങ്ങി

fairy tale

കടപ്പുറം : അബുദാബി കടപ്പുറം മുസ്‌ലിം വെൽഫെയർ അസോസിയേഷന്റെ കുടിവെള്ള വിതരണ വണ്ടി നിരത്തിലിറങ്ങി.
വേനലിൽ വരൾച്ചമൂലവും മറ്റു സന്ദർഭങ്ങളിൽ കടൽക്ഷോഭം മൂലവും കുടിവെള്ള ക്ഷാമം നേരിടുന്ന കടപ്പുറം പഞ്ചായത്തിലെ തീരദേശ മേഖലയിലാണ് അബൂദാബി കടപ്പുറം മുസ്ലിം വെൽഫയർ അസ്സോസിയേഷൻ കുടിവെള്ളം വിതരണം ആരംഭിച്ചത്.

മുൻകാലങ്ങളിൽ മറ്റു വാഹനങ്ങളെ ആശ്രയിച്ചായിരുന്നു വെള്ളം വിതരണം ചെയ്തിരുന്നത്. സ്വന്തമായൊരു വാഹനം കുടിവെള്ള വിതരണത്തിനായി സജ്ജമാക്കാൻ കഴിഞ്ഞ ചാരിഥാർഥ്യത്തിലാണ് ഭാരവാഹികൾ.

ഇന്ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് അഞ്ചങ്ങാടി സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങ് അബുദാബി കടപ്പുറം മുസ്ലിം വെൽഫയർ അസ്സോസിയേഷൻ സ്ഥാപകാംഗം പുതിയകത്ത് ഹസൈനാർ ഹാജി ഉദ്ഘാടനം ചെയ്തു.

ടി. കെ. ജമാൽ, പി കെ മൻസൂർ, മുഹമ്മദുണ്ണി ടി കെ, പി എ അബ്ദുൽ ഹമീദ് സാഹിബ്‌, ടി ആർ കാദർ, പി സി മുഹമ്മദ്കോയ, ബി കെ സുബൈർ തങ്ങൾ, അലികുഞ്ഞി ചാലിൽ, പി അബ്ദുൽ റഹിമാൻ, ഹുസൈൻ, ഉസ്മാൻ സി, വഹാബ് പി എം, മുജീബ് പിഎം, മുഹമ്മദാലി എ എച്ച്, ബക്കർ ബുഖാറയിൽ, പി എസ് ബക്കർ, ശാഹുൽ ഹമീദ് സി എ, ഈസ്സ സി കെ, ഉസ്മാൻ സി, അബുദാബി പ്രധിനിധികളായ സെക്രട്ടറി ജലാൽ കെ എ, ബീരുമോൻ പി എച്ച്, എന്നിവർ പങ്കെടുത്തു.

Macare ad1

Comments are closed.