
ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേറ്റുവ റോഡ് ഉപരോധിച്ചു. അരമണിക്കൂർ നീണ്ട ഉപരോധത്തിന് ഒടുവിൽ ചാവക്കാട് പോലീസ് സ്ഥലത്തെത്തി പ്രവർത്തകരെ നീക്കംചെയ്തു. ചാവക്കാട് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്. ഫൈസൽ ഉസ്മാൻ ഉപരോധം ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി. ഒ. കെ. റഹീം, ട്രഷറർ മുംതാസ് കരീം, മുൻസിപ്പൽ പ്രസിഡന്റ് റസാക്ക് ആലുപടി, വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് ഒരുമനയൂർ, സലാം മുതുവട്ടൂർ, പി. വി ഹസ്സൻ, സുബൈറ റസാക്ക്, ബുഷറ അസ്‌ലം, നെദീറകു ഞ്ഞിമുഹമ്മദ്, എൻ. കെ. നൗഷാദ്, ഹുസൈൻ ഗുരുവായൂർ, നൗഫൽ പുന്ന, അസീസ് പെലെമ്പാട്ട് എന്നിവർ നേതൃത്വം നൽകി.

Comments are closed.