10-ാം വാർഡ് കൗൺസിലർ സുജാത സത്യന് വെൽഫെയർ പാർട്ടി സ്വീകരണം നൽകി

ചാവക്കാട്: ചാവക്കാട് മുനിസിപ്പാലിറ്റി 10-ാം വാർഡ് കൗൺസിലർ സുജാത സത്യന് വെൽഫെയർ പാർട്ടി ഗുരുവായൂർ നിയോജകമണ്ഡലം കമ്മറ്റി സ്വീകരണം നൽകി. പാർട്ടി മണ്ഡലം കമ്മറ്റി ഓഫീസിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസിഡണ്ട് ഫൈസൽ ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മറ്റി അംഗം സി.ആർ ഹനീഫ, റസാഖ് ആലുംപടി, മുസ്തഫ പഞ്ചവടി, ഒ.എം.ഷിഹാബ്, മുസ്തഫ കമാൽ , നദീറ കുഞ്ഞുമുഹമ്മദ്. എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഒ. കെ. റഹീം സ്വാഗതവും സുബൈറ റസാക് നന്ദിയും പറഞ്ഞു.

Comments are closed.