mehandi new

ഇന്ധന വിലക്കയറ്റം – വെൽഫെയർ പാർട്ടി നിൽപ് സമരം നടത്തി

fairy tale

ഒരുമനയൂർ : ഇന്ധന വിലക്കയറ്റത്തിനെതിരെ വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുമനയൂർ ഓവുപാലം പെട്രോൾ പമ്പിനു മുൻപിൽ നിൽപ്പ് സമരം നടത്തി.

planet fashion

വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സി. ആർ. ഹനീഫ സമരം ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡണ്ട്‌ മുഹമ്മദ്‌ സുഹൈൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിഹാബ്. കെ. വി സ്വാഗതം, യൂണിറ്റ് അംഗം അഷറഫ് നന്ദിയും പറഞ്ഞു.

കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് 3 പേര് വീതം നടത്തിയ പരിപാടി രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ നടന്നു. വിവിധ യുണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരായ അഷ്‌റഫ്‌, അരവിന്ദൻ, റഷീദ്, ഹാഫിദ്, മജീദ്, അഫീഫ് ബിൻ അലി എന്നിവർ സമരത്തിൽ പങ്കാളികളായി.

Pharmacy wanted Chavakkad

Comments are closed.