mehandi new

കടലിൽ മത്‍സ്യബന്ധനത്തിടെ തൊഴിലാളി വള്ളത്തിൽ കുഴഞ്ഞു വീണു മരിച്ചു

fairy tale

planet fashion

ചാവക്കാട് : ചേറ്റുവയിൽ നിന്നും ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് മത്സ്യബന്ധനത്തിന് കടലിൽ പോയ മത്സ്യത്തൊഴിലാളി വള്ളത്തിൽ കുഴഞ്ഞു വീണു മരിച്ചു. താനൂർ അഞ്ചുടി സ്വദേശി പൗറകത്ത് സിദ്ധീഖ് (50) ആണ് മരിച്ചത്.

ഇരുപത്തിയെട്ടു തൊഴിലാളികളുമായി കടലിൽ പോയ മിൻഹത്തുൽ ഹകീം എന്ന വള്ളത്തിലെ തൊഴിലാളിയായിരുന്നു സിദ്ധീഖ്. വല വലിച്ചു കയറ്റുന്നതിനിടെ വള്ളത്തിൽ തളർന്നു വീഴുകയായിരുന്നു. രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. സഹതൊഴിലാളികൾ സിദ്ധീഖിനെ കരയിൽ എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവച്ചിരുന്നു.

വർഷങ്ങളായി മത്സ്യബന്ധനം ജീവിത മാർഗമാക്കിയ സിദ്ധീഖിനു ഭാര്യയും മൂന്നു മക്കളുമുണ്ട്. ഖബറടക്കം പോലീസ് നടപടികൾക്ക് ശേഷം വൈകുന്നേരം അഞ്ചുടിയിൽ നടക്കും.

Pharmacy wanted Chavakkad

Comments are closed.