mehandi new

ബജറ്റിനെതിരെ വ്യാപക പ്രതിഷേധം

fairy tale

planet fashion

ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ വ്യാപക പ്രതിഷേധം യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറ്റ് കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. ഐ എൻ ടി യു സി ജില്ല സെക്രട്ടറി എം എസ്‌ ശിവദാസ് ഉദ്‌ഘാടനം ചെയ്തു. യൂത്ത്‌ കോൺഗ്രസ്സ്‌ നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് തബ്ഷീർ മഴുവഞ്ചേരി, ജനറൽ സെക്രട്ടറി റാഷിദ് വടക്കേക്കാട്, മണ്ഡലം പ്രസിഡന്റുമാരായ ഷാരൂഖാൻ, രഞ്ജിത്ത് പാലിയത്ത്, ഫദിൻരാജ് ഹുസൈൻ, ഷാഹിദ് വടക്കേക്കാട്, ഭാരവാഹികളായ ഹസീബ് വൈലത്തൂർ, പി.കെ ഷനാജ്‌, അൻവർ അസൈനാരകത്ത്, മഹ്ഷൂക്ക്‌, കൃഷ്ണപ്രസാദ്‌, ആഷിക്ക്‌ ഏങ്ങണ്ടിയൂർ, അശ്വിൻ ചാക്കോ എന്നിവർ സംസാരിച്ചു.

നികുതി വർധനയും ഇന്ധന സെസ്സും പിൻവലിക്കണം – വെൽഫയർ പാർട്ടി

ഒരുമനയൂർ : സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ ബജറ്റിനെതിരെ നികുതി വർധനയും ഇന്ധന സെസ്സും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ഒറ്റതെങ്ങ് സെന്ററിൽ നിന്നും തുടങ്ങി തങ്ങൾപടി സെന്ററിൽ പ്രകടനം സമാപിച്ചു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറി ഫൈസൽ ഉസ്മാൻ, പഞ്ചായത്ത്‌ സെക്രട്ടറി കെ. വി. ഷിഹാബ്, വില്യംസ് യൂണിറ്റ് പ്രസിഡന്റ്‌ മുനീർ പി. കെ എന്നിവർ സംസാരിച്ചു. വില്യംസ് യൂണിറ്റ് ട്രഷറർ റഷീദ്. പി. പി, തെക്കഞ്ചേരി യൂണിറ്റ് ട്രെഷറർ സുബൈർ. എച്ച് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

ജനദ്രോഹ ബജറ്റിനെതിരെ എസ് ഡി പി ഐ പന്തംകൊളുത്തി പ്രതിഷേധം

ചാവക്കാട്: അന്യായ നികുതി വർദ്ധനവ് പിൻവലിക്കുക ജനദ്രോഹ ബജറ്റിനെതിരെ എസ്ഡിപിഐ ചാവക്കാട് മുനിസിപ്പാലിറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനത്തിന് പ്രസിഡന്റ് അബ്ദുൾ നാസർ, വൈസ് പ്രസിഡന്റ് ഇല്യാസ്, സെക്രട്ടറി അൻസിൽ, ജോയിന്റ് സെക്രട്ടറി നജീബ് എന്നിവർ നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.