mehandi new

കെ.എസ്.ആർ.ടി.സി കോംപ്ലക്സുകളിൽ മദ്യ വില്പന ശാലകൾ തുടങ്ങാനുള്ള നീക്കം പിൻവലിക്കുക

fairy tale

ഗുരുവായൂർ : കെ എസ് ആർ ടി സി ബസ്സ്‌ സ്റ്റാൻഡ് കോംപ്ലക്സുകളിൽ വിദേശ മദ്യ ഔട്ട്‌ലെറ്റുകൾ തുടങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു ഇൻകാസ് മദ്യവിരുദ്ധ സമിതി ഗുരുവായൂരിലെ കെ.എസ്.ആർ. ടി. സി ഡിപ്പോയിൽ ബോധവൽക്കരണം നടത്തി.

planet fashion

കോടതിയുടെ പുതിയ ഉത്തരവിനെ മറയാക്കി കേരള ജനതയെ മദ്യത്തിൽ മുക്കി കൊല്ലാനുള്ള ഭ്രാന്തൻ നടപടി പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ഡിപ്പോ ഇൻചാർജിനും, ബസ് യാത്രക്കാർക്കും ബോധവൽക്കരണ നോട്ടീസ് വിതരണം ചെയ്താണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി സി സാദിഖ് അലി പ്രതിഷേധ ബോധവൽക്കരണം ഉത്ഘാടനം ചെയ്തു. മദ്യവിരുദ്ധ സമിതി ചെയർമാൻ തോമസ് ചിറമ്മൽ അധ്യക്ഷനായി.

കൗൺസിലർ സൂരജ് സി. എസ്, സംസ്കാര സാഹിതി ചെയർമാൻ വി. മുഹമ്മദ്‌ ഗൈസ്, നവാസ് തെക്കും പുറം, നവനീത് കെ.എസ്, പ്രജീഷ് ഒടാട്ട്, വിജേഷ് കെ. ജി എന്നിവർ നേതൃത്വം നൽകി

Macare 25 mar

Comments are closed.