![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
പുന്നയൂർക്കുളം : ചങ്ങരംകുളം, ഐനിച്ചോട് ബൈക്ക് ഇടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ നിർത്താതെ പോയ ബൈക്ക് യാത്രികൻ പുന്നയൂർക്കുളം ആൽത്തറ സ്വദേശി പ്രജിത്ത്(21) നെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്‌ച രാത്രിയാണ് സംഭവം. റോഡ് മുറിഞ്ഞ് കടക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിയായ രേവതി(51)യെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ രേവതി ഞായറാഴ്‌ച പുലർച്ചയോടെ മരണപ്പെട്ടു.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
സിസിടിവി കേന്ദ്രീകരിച്ച് ചങ്ങരംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടം വരുത്തി നിർത്താതെ പോയ ബൈക്ക് കണ്ടെത്തിയത്.
![Jan oushadi muthuvatur](https://chavakkadonline.com/wp/wp-content/uploads/2025/01/IMG-20250120-WA0019.jpg)
Comments are closed.