mehandi new

ഹൃദയാഘാതം – ചാവക്കാട് സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി

fairy tale

ദോഹ : ചാവക്കാട് പുന്ന സ്വദേശി ഹൃദയാഘാതം മൂലം ഖത്തറിൽ നിര്യാതനായി. കോമലത്ത് വീട്ടിൽ പരേതനായ ഹംസ മകൻ നിസാം (38) ആണ് മരിച്ചത്. ഖത്തർ സമയം ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു മരണം.

planet fashion

മെക്കാനിക്കൽ എഞ്ചിനീയർ ആയ നിസാം ഖത്തറിൽ സ്വന്തമായി ബിസിനസ്സ് നടത്തി വരികയായിരുന്നു. ഇന്നലെ സുഹൃത്തിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത് ഉച്ച ഭക്ഷണം കഴിഞ്ഞ് സുഹൃത്തിന്റെ വീട്ടിൽ തന്നെ വിശ്രമിക്കാൻ കിടക്കുകയായിരുന്നു. സമയം ഏറെയായിട്ടും എണീക്കാതെ കണ്ടപ്പോൾ സുഹൃത്തുക്കൾ വിളിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.

നാലു വർഷമായി നിസാം നാട്ടിൽ പോയിട്ട് . രണ്ടുവർഷം മുൻപാണ് ഗർഭിണിയായ ഭാര്യ ആയിഷയും മകൻ സിദാനും നാട്ടിലേക്ക് തിരിച്ചത്. രണ്ടാമത്തെ മകളെ നിസാമിന് കാണാൻ കഴിഞ്ഞിട്ടില്ല.

മാതാവ് : സൂറ. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

Unani banner ad

Comments are closed.