
ഏങ്ങണ്ടിയൂർ: ചേറ്റുവ വാടാനപ്പള്ളി ദേശീയപാത ഏങ്ങണ്ടിയൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പാടൂർ ഇടിയഞ്ചിറ ടൈസ് സ്കൂളിനു സമീപം പേലി വീട്ടിൽ ഷാജി, ലാലി ദമ്പതികളുടെ മകൻ കുട്ടു എന്ന വൈഷ്ണവ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ഏങ്ങണ്ടിയൂർ എം. ഐ ആശുപത്രിക്കടുത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ വൈഷ്ണവിനൊപ്പമുണ്ടായിരുന്ന വിഷ്ണുവിന് പരിക്കേറ്റു. ചാവക്കാട് ടോട്ടൽ കെയർ പ്രവർത്തകർ പരിക്കേറ്റവരെ ഏങ്ങണ്ടിയൂർ എം. ഐ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് പിന്നീട് തൃശൂർ അശ്വിനി ആശുപത്രിയിലും എത്തിച്ചുവെങ്കിലും വൈഷ്ണവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Comments are closed.