വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗത്തിനു ശ്രമിച്ചെന്ന കേസിൽ യുവാവിന് 11 വര്‍ഷം തടവും പിഴയും

ചാവക്കാട് : വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസിൽ യുവാവിന് 11 വര്‍ഷം തടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് മണത്തല പള്ളിത്താഴം സ്വദേശി മേനോത്ത് വീട്ടില്‍ ചാണ്ടു എന്ന ഷാനവാസി (36) നെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി എസ് ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്.

2021 ഓഗസ്റ്റ് മാസത്തിലാണ് കേസിനസ്പദമായ സംഭവം. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ചാവക്കാട് സബ് ഇന്‍സ്‌പെക്ടറായിരുന്ന എഎം യാസിര്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത അറസ്റ്റ് രേഖപ്പെടുത്തി. ചാവക്കാട് സബ് ഇന്‍സ്‌പെക്ടര്‍ എസ്. സിനോജ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: കെഎസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനുവേണ്ടി അഭിഭാഷകരായ അമൃത, സഫ്‌ന ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എസ് ബൈജു എന്നിവരും പ്രവര്‍ത്തിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.