Header

ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

susheelചാവക്കാട്: ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വാടാനപിള്ളി ഗണേശമംഗലം അരയച്ചന്‍ വീട്ടില്‍ സുശീലി(44)നെയാണ് ചാവക്കാട് എസ്‌ഐ എം.കെ.രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ആറിന് ഉച്ചക്ക് രണ്ടോടെയാണ് ഭാര്യ ജയന്തി ജോലി ചെയ്യു ചാവക്കാട് പുതിയപാലത്തിന് സമീപത്തെ വ്യാപാരസ്ഥാപനത്തിലെത്തിയ സുശീല്‍ ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഏതാനും വര്‍ഷങ്ങളായി ജയന്തിയുടെ ചാവക്കാട്ടെ വീട്ടിലാണ് സുശീല്‍ താമസിക്കുന്നത്. വാടാനപിള്ളി ഗണേശമംഗലത്തുള്ള തന്റെ വീട്ടിലേക്ക് താമസം മാറണമെന്ന സുശീലിന്റെ ആവശ്യത്തിന് ജയന്തി തയ്യാറാവാത്തതിന്റെ വൈരാഗ്യമാണ് കൊലപാതകശ്രമത്തിന് കാരണമെന്നു പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു. സുശീല്‍ സ്ഥിരം മദ്യപാനിയാണെന്നും പോലീസ് പറഞ്ഞു. ഇവര്‍ക്ക് ആറു വയസ്സു പ്രായമുള്ള ഒരു മകളുണ്ട്. എഎസ്‌ഐ അനില്‍മാത്യു, സീനിയര്‍ സിപിഒ അബ്ദുസ്സലാം, സിപിഒമാരായ ശ്യാം, ഷെജീര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Comments are closed.