mehandi new

സംഘിപ്പട്ടം ചാർത്തി ഗോപ പ്രതാപനെ ഇകഴ്ത്താനുള്ള കോൺഗ്രസ്സ് നേതാക്കളുടെ ശ്രമം – പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സ് നേതാക്കൾ രംഗത്ത്

fairy tale

ഗുരുവായൂർ : സംഘിപ്പട്ടം ചാർത്തി ഗോപ പ്രതാപനെ ഇകഴ്ത്താനുള്ള ചില കോൺഗ്രസ്സ് നേതാക്കളുടെ ശ്രമം അപഹാസ്യമാണെന്ന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ. ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സി.എ ഗോപപ്രതാപന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് തന്റെ കുട്ടികളുടെ കൈഅബദ്ധം മൂലം വന്ന പോസ്റ്റിന്റെ പേരിൽ കോൺഗ്രസ്‌ പ്രസ്ഥാനത്തേയും, ബ്ലോക്ക്‌ പ്രസിഡന്റിനെയും ഇകഴ്ത്തി കാണിക്കാൻ പരസ്യ പ്രസ്താവനകളുമായി രംഗത്ത് വരുന്ന ഉത്തരവാദിത്തപെട്ട കോൺഗ്രസ്‌ നേതാക്കളുടെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായി യൂത്ത് കോൺഗ്രസ്സ് ജില്ലാ മണ്ഡലം നേതാക്കൾ. കോൺഗ്രസിന്റെ രാഷ്ട്രീയ ശത്രുക്കൾ നടത്തുന്ന കുപ്രചരണങ്ങൾക്ക് കൃത്യമായി മറുപടി ബ്ലോക്ക്‌ പ്രസിഡന്റ് തന്നെ വിശദമായി നൽകിയിട്ടും കോൺഗ്രസിന്റെ ഉത്തരവാദിത്തപെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ പരസ്യ പ്രതികരണങ്ങൾ പ്രതിഷേധാർഹമാണ്.

planet fashion

ഗോപപ്രതാപനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ ശത്രുക്കൾക്ക് മുന്നിൽ അദ്ദേഹത്തിനും, പ്രസ്ഥാനത്തിനും പിന്തുണയുമായി യൂത്ത് കോൺഗ്രസ്‌ രംഗത്തുണ്ടാവുമെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് എച്ച്. എം നൗഫൽ, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി മൊയ്‌ദീൻഷാ പള്ളത്ത്, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ എന്നിവർ വാർത്താ കുറിപ്പിൽ പറഞ്ഞു.

Macare health second

Comments are closed.