mehandi new

പെട്രോൾ-ഡീസൽ വില വർധനവിനെതിരെ യൂത്തകോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

fairy tale

ഗുരുവായൂർ : പെട്രോൾ-ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്മിയൂർ രാജാ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സമരത്തിന്റെ ഭാഗമായി പെട്രോൾ പമ്പിലെത്തിയ ഇരുപതോളം യാത്രികർക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാൽ ലിറ്റർ പെട്രോൾ സൗജന്യമായി വാഹനത്തിൽ നിറച്ചു കൊടുത്തു.

planet fashion

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. എച്ച് ഷാനിർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ സമരം ഉദ്‌ഘാടനം ചെയ്തു.

കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കളായ ആന്റോ തോമസ്, ടി.എ ഷാജി, വർഗീസ് ചീരൻ, വി.കെ വിമൽ, ഷെഫീന ഷാനിർ, ജീഷ്മ സുജിത്, കെ. എസ് സുമൽ, സാജയൻ പി.എസ്, റംഷാദ് ഇ.കെ, സഹൽ അബൂബക്കർ, എ.വി ഷറഫുദ്ധീൻ എന്നിവർ പ്രസംഗിച്ചു.

Ma care dec ad

Comments are closed.