mehandi new

ആര്യാഭട്ടാ കോളേജിൽ യുവാക്കളുടെ ആക്രമണം – ഗുരുതരമായ പരിക്കുകളോടെ പ്രിൻസിപ്പൽനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

fairy tale

മമ്മിയൂർ : ഗുരുവായൂർ പുന്നത്തൂർ റോഡിലുള്ള ആര്യാഭട്ടാ വനിതാ കോളേജിൽ കയറി അജ്ഞാതരായ യുവാക്കൾ പ്രിൻസിപ്പാലിനെ ആക്രമിച്ചു. ഗുരുതരമായ പരിക്കുകളോടെ പ്രിൻസിപ്പിൽ സി ജെ ഡേവിഡിനെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെറ്റിയിലും ചെവിക്ക് പിറകിലുമായി ഏഴു സ്റ്റിച്ചുകൾ ഉണ്ട്. ഇടിക്കട്ട പോലെയുള്ള മൂർച്ചയുള്ള വള ഉപയോഗിച്ചാണ് ആക്രമിച്ചിട്ടുള്ളത്.

planet fashion

ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നു യുവാക്കളാണ് ആക്രമണത്തിനു പിന്നിൽ. കോളേജിന് അല്പം അകലെ പുന്നത്തൂർ റോഡിൽ ബൈക്ക്നി ർത്തി രണ്ടു പേരാണ് കോളേജിൽ എത്തിയത്. ഒരാൾ ബൈക്കിൽ തന്നെ ഇരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മാസ്ക് ധരിച്ച് കോളേജിൽ എത്തിയ  21 വയസ്സ് പ്രായം തോന്നിക്കുന്ന യുവാക്കൾ പ്രൻസിപ്പാലെ അന്വേഷിക്കുകയും ഒരാൾ പ്രിൻസിപ്പാളുടെ റൂമിൽ കയറിയ ഉടനെതന്നെ ഡേവിഡിനെ ആക്രമിക്കുകയുമായിരുന്നു. സംഭവം കണ്ട് അധ്യാപികമാർ ഒച്ചവെച്ചതോടെ ഇരുവരും ഓടി പുറത്തെത്തി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. രക്തത്തിൽ കുളിച്ചു നിന്ന ഡേവിഡിനെ കോളേജിലെ മറ്റു അധ്യാപകരാണ്ആ ശുപത്രിയിൽ എത്തിച്ചത്. 

സംഭവം അറിഞ്ഞു ഗുരുവായൂർ പോലീസ് സംഭവസ്ഥലത്തും ആശുപത്രിയിലും എത്തി അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശത്തുള്ള സി സി  കേമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.

Ma care dec ad

Comments are closed.