mehandi banner desktop
Chavakkad online

കഴിഞ്ഞ 15 വർഷത്തിനിടെ കേരളത്തിൽ പാമ്പ് കടിയേറ്റ് മരിച്ചത് 1158 പേർ

Ft

ചാവക്കാട് : വനംവകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച്  കേരളത്തിൽ 2011 മുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെ പാമ്പ് കടിയേറ്റ് മരിച്ചത് 1158 പേർ.  ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിന് വിവരാവകാശ നിയമപ്രകാരം ഫോറസ്ററ് പ്രിൻസിപ്പൽ കൺസർവേറ്ററുടെ ഓഫീസ് കൈമാറിയ വനം വന്യജീവി സംഘർഷങ്ങളുടെ അവലോകന റിപ്പോർട്ടിലാണ് ഈ കണക്കുകൾ.   കഴിഞ്ഞ വർഷം മാത്രം 34 പേർ പാമ്പ് കടിയേറ്റ് മരിച്ചതായാണ്‌ റിപ്പോർട്ട്. പാമ്പുകടിയേറ്റു മരിച്ചവരിൽ 50 ശതമാനത്തിൽ അധികവും വന മേഖലക്ക് പുറത്തുള്ളവരാണ്.   പാമ്പുകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രദേശങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ ആന്റിവനം കൃത്യമായി ഉറപ്പ് വരുത്തണമെന്ന് ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയതായും അവലോകന റിപ്പോർട്ടിൽ പറയുന്നു.

Jan oushadi

മൃഗങ്ങളുടെ ആക്രമണത്തിൽ 67 പേരാണ് കഴിഞ്ഞ സാമ്പത്തിക വർഷം കൊല്ലപ്പെട്ടത്. ഇതിൽ 19 പേർ ആനയുടെ ആക്രണത്തിലാണ് കൊല്ലപ്പെട്ടത്. 15 ആക്രമണവും വനമേഖലയിലാണ് സംഭവിച്ചത്. ഇരകളായവരിൽ 13 പേരും ആദിവാസികളാണ്. കാട്ടു പന്നി, കടുവ, കാട്ടു പോത്ത്, അറിയപ്പെടാത്ത വന്യജീവി എന്നിവയുടെ ആക്രമണത്തിൽ ഒരാൾ വീതം കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.

Comments are closed.