mehandi banner desktop
Chavakkad online

സഹജീവികൾക്ക് തണ്ണീർ കുടം ഒരുക്കി കുരുന്നു കൂട്ടം

Ft

ചാവക്കാട്: കനത്ത ചൂടിൽ വേനലവധിക്കാലം വീട്ടിൽ ഒതുങ്ങിയപ്പോൾ സഹജീവികൾക്ക് കരുതലായി തണ്ണീർ കുടം ഒരുക്കി മാതൃകയായി കുരുന്നു കൂട്ടം. മന്ദലാംകുന്ന് പുത്തൻപുരയിൽ സാലിഹിന്റെ മകൾ രണ്ടാം ക്ലാസുകാരിയായ ഹവ്വയും കൂട്ടുകാരികളായ ആയിഷ, റിതു, നൂറ, ഐസ്സ എന്നിവർ ചേർന്ന് സഹജീവികൾക്ക് തണ്ണീർ കുടം ഒരുക്കിയത്. കളികൾക്കിടയിൽ ദാഹി ച്ച് വലഞ്ഞപ്പോഴാണ് സഹജീവികൾ കൾക്ക് ദാഹിച്ചാൽ എന്തു ചെയ്യും എന്ന ചോദ്യം ഇവരുടെ മനസ്സിലുദിച്ചത്. സഹജീവികൾക്ക് വെള്ളം കൊടുക്കാൻ ഉമ്മയോട് പാത്രം തിരക്കിയപ്പോൾ വീട്ടിലെ തൂക്കിയിട്ട ചെടിച്ചട്ടിയിൽ നിന്ന് ചെടി ഒഴിവാക്കി ഉമ്മയും ഒപ്പം കൂടിയത് കുരുന്നു കൂട്ടത്തിന് പ്രോത്സാഹനമായി. വീട്ടിലെ മരച്ചില്ലകളിലാണ് തണ്ണീർ കുടങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ദിവസവും ഉമ്മയോടൊപ്പം ചെടി നനക്കുന്നതിനിടയിലാണ് ഹവ്വയും കൂട്ടുകാരികളും തണ്ണീർ കുടത്തിൽ വെള്ളം നിറക്കുന്നത്. കൂട്ടുകാരികളും അവരുടെ വീടുകളിലും തണ്ണീർകുടം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്..

Jan oushadi

Comments are closed.