mehandi new

കോവിഡ് – ഗുരുവായൂർ മണ്ഡലത്തിൽ ഇന്ന് 173 പുതിയ രോഗികൾ

fairy tale

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലുമായി ഇന്ന് 173 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

planet fashion

കോവിഡ് പോസറ്റിവിറ്റി കൂടുതൽ കടപ്പുറം പഞ്ചായത്തിൽ 28.57%. കുറവ് പുന്നയൂർക്കുളം 11.54%.

ചാവക്കാട് നഗരസഭയിൽ 49 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 217 പേരാണ് പരിശോധനക്ക് വിധേയരായത്. പോസറ്റിവിറ്റി 22.58%.

ഗുരുവായൂർ നഗരസഭയിൽ 241 ടെസ്റ്റിൽ 34 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പോസറ്റിവിറ്റി 14.11%.

ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ പരിശോധന നടത്തിയ 128 പേരിൽ 28 പേർക്ക് പോസറ്റിവ്. 21.88% പോസറ്റിവിറ്റി.

പുന്നയൂർ പഞ്ചായത്തിൽ 89 പേരിൽ 21 പേർക്ക് കോവിഡ് പോസറ്റിവ് ആയി 23.60%.

വടക്കേകാട് പഞ്ചായത്തിൽ പരിശോധന നടത്തിയ 42 പേരിൽ 11പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പോസറ്റിവിറ്റി 26.19%.

ഒരുമനയൂർ പഞ്ചായത്തിൽ 44 പേരിൽ 11 പേർക്ക് കോവിഡ്. പോസറ്റിവിറ്റി 25%.

പുന്നയൂർക്കുളം പഞ്ചായത്തിൽ 78 പേരിൽ 9 പേർക്ക് മാത്രമാണ് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത്. പോസറ്റിവിറ്റി 11.54%.

കടപ്പുറം പഞ്ചായത്തിൽ ഇന്ന് 35 പേർ മാത്രമാണ് പരിശോധനക്ക് വിധേയമായത് ഇതിൽ പത്തു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പോസറ്റിവിറ്റി 28.57%.
ഇന്നലത്തെ പരിശോധന ഫലം ഉൾപ്പെടെ പഞ്ചായത്തിൽ 45 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

Jan oushadi muthuvatur

Comments are closed.