mehandi new
Daily Archives

14/06/2016

ഇവിടെ മൃഗങ്ങള്‍ക്കും രക്ഷയില്ല : പോത്തുകള്‍ ക്രൂരമായി കൊല്ലപ്പെടുന്നു

ചാവക്കാട്: എടക്കഴിയൂര്‍ ബീച്ചില്‍ പോത്തുകള്‍ ക്രൂരമായി കൊല്ലപ്പെടുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് മൂന്ന് പോത്തുകള്‍. എടക്കഴിയൂര്‍ ഖാദിരിയ്യ ബീച്ചില്‍ കുറ്റിക്കാട്ടില്‍ ഹഖീമിന്റെ പോത്തുകളാണ് കൊല്ലപ്പെട്ടത്. പന്തല്‍…

രണ്ടു ദിവസം കുടിവെള്ളം മുടങ്ങും

ഗുരുവായൂര്‍: പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് അറക്കല്‍ പാടത്ത് പൊട്ടിയതിനാല്‍ കടവല്ലൂര്‍, കാട്ടകാമ്പാല്‍, പോര്‍ക്കുളം, പുന്നയൂര്‍,  പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകലില്‍ പൂര്‍ണ്ണമായും ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകളില്‍…

നാളെ വൈദ്യുതി മുടങ്ങും

ചാവക്കാട് : പാലയൂര്‍, പൂക്കുളം, തെക്കന്‍ പാലയൂര്‍, ചക്കംകണ്ടം, മാമാബസാര്‍ എന്നീ മേഖലകളില്‍ ബുധനാഴ്ച്ച  രാവിലെ ഒന്‍പത് മണിമുതല്‍ അഞ്ചുമണിവരെ വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു. 

വ്രതാനുഷ്ടാനത്തിന്റെ അനുഭവ തുടര്‍ച്ചയില്‍ ചാവക്കാട് എസ് ഐ രമേശ്

ചാവക്കാട് : വ്രതാനുഷ്ടാനത്തിന്റെ അനുഭവ തുടര്‍ച്ചയില്‍ ചാവക്കാട് എസ് ഐ എം കെ രമേശ്‌. രണ്ടാം വര്‍ഷവും നോമ്പ് നോല്‍ക്കുന്നതിന്റെ നിര്‍വൃതിയിലാണ് ഇദ്ദേഹം. കഴിഞ്ഞ വര്‍ഷം പാവറട്ടി പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് റമദാനില്‍…

താറാവ് മുട്ടക്കറി

ഉപ്പിട്ടു പുഴുങ്ങിയ താറമുട്ട (നെടുകെ മുറിക്കണം)- 4 എണ്ണം, തക്കാളി അരിഞ്ഞത്- 3 എണ്ണം സവാള അരിഞ്ഞത് - 3 എണ്ണം കുരുമുളക് അര ടീസ്പൂണ്‍ തേങ്ങ വറുത്തത് അര മുറിയുടേത് പെരും ജീരകം അര ടീസ്പൂണ്‍ ഉപ്പ് പാകത്തിന് വെളിച്ചെണ്ണ - 2 ടീസ്പൂണ്‍…

ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ – തീരം വറുതിയിലേക്ക് – സൗജന്യ റേഷന്‍…

ചാവക്കാട്: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ആരംഭിക്കും. മുനക്കക്കടവ് ഹാര്‍ബറിലെ 500 ഓളം ബോട്ടുകളിലെയും 1000 ഓളം വരുന്ന അനുബന്ധതൊഴിലാളികള്‍ക്കും ഇനി വറുതിയുടെ നാളുകള്‍. ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍…

യുവ എഴുത്തുകാരി ബീന ഗോവിന്ദിന് കെ. ദാമോദരന്‍ അവാര്‍ഡ്

ഗുരുവായൂര്‍: കമ്മ്യൂണിസ്റ്റാചാര്യന്‍ കെ. ദാമോദരന്റെ സ്മരണാര്‍ത്ഥം കെ. ദാമോദരന്‍ പഠന ഗവേഷണകേന്ദ്രം ഏര്‍പ്പെടുത്തിയ കെ. ദാമോദരന്‍ അവാര്‍ഡിന് യുവ എഴുത്തുകാരി ബീന ഗോവിന്ദിനെ തിരഞ്ഞെടുത്തു. ബീന ഗോവിന്ദിന്റെ 'നിവേദിത' എന്ന നോവലിനാണ് അവാര്‍ഡ്.…

സൗഹൃദ ക്ലബ്ബ് മമ്മിയൂര്‍ പ്രതിഭകളെ ആദരിച്ചു

ഗുരുവായൂര്‍: സൗഹൃദ ക്ലബ്ബ് മമ്മിയൂര്‍ പ്രതിഭകളെ ആദരിക്കല്‍, സെമിനാര്‍, പഠനോപകരണവിതരണം മുതലായ പരിപാടികള്‍ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. അസി. പോലീസ് കമ്മീഷണര്‍ ജയചന്ദ്രന്‍പിള്ള, നഗരസഭ…

സബ്ജയില്‍ പരിസരത്ത് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ചാവക്കാട്: സ്വച്ച് ഭാരത് മിഷന്റെ ഭാഗമായി ചാവക്കാട് സബ് ജയില്‍ പരിസരത്ത് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജയില്‍ വളപ്പിലും, ജയിലിനോട് ചേര്‍ന്ന പുറത്തുള്ള സ്ഥലങ്ങളിലുമാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.…

ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സമൂഹത്തിനുള്ള പങ്ക് വലുത് – അസി.സെഷന്‍സ് ജഡ്ജി. കെ.എന്‍…

ചാവക്കാട് : ബാലവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിലും സമൂഹത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്ന്   ചാവക്കാട് താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റി ചെയര്‍മാനും അസിസ്റ്റന്റ് സെഷന്‍സ്…