mehandi new
Monthly Archives

September 2017

കൂട്ട മാനഭംഗം – ആറു പേര്‍ അറസ്റ്റില്‍

ഗുരുവായൂര്‍ : ജോലി വാഗ്ദ്ധാനം ചെയ്ത് കൊണ്ടു വന്ന യുവതിയെ ലോഡ്ജില്‍ പാര്‍പ്പിച്ച് കൂട്ട മാനംഭഗത്തിനിരയാക്കിയ സംഭവത്തില്‍ ആറ് പേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തിരുവത്ര പാണ്ടികശാല പറമ്പില്‍ അലി, കടപ്പുറം…

താലൂക്ക് ആശുപത്രിയിലെ മാലിന്യം കനാലില്‍ തന്നെ – കൊട്ടും കുരവയും ബാക്കി

ചാവക്കാട്: നഗരസഭയുടെ കീഴിലുള്ള താലൂക്ക് ആശുപത്രിയിലെ മാലിന്യം കനോലി കനാലിലേക്ക് ഒഴുക്കി വിടുന്നത് ഇപ്പോഴും തുടരുന്നു. മാലിന്യ വിമുക്തവും കയ്യേറ്റവും ഒഴിവാക്കി കനോലി കനാൽ സംരക്ഷണം മുഖ്യ ലക്ഷ്യങ്ങളിലൊന്നാണെന്നാണ് ഇപ്പോഴും നഗരസഭയുടെ…

പാത്തു

ചാവക്കാട്: ഒരുമനയൂര്‍ കരുവാരക്കുണ്ടിന് പടിഞ്ഞാറ് കാട്ടത്തറക്കല്‍ പരേതനായ ഹസ്സന്റെ ഭാര്യ പി ഒ പാത്തു(90) അന്തരിച്ചു. മക്കള്‍: കുഞ്ഞിക്കയ്യ, അഷ്‌റഫ്, സെക്കീന. മരുമക്കള്‍: സുബൈദ, പരേതനായ അഹമ്മദ് ഹാജി, ബഷീര്‍.

ദേവയാനി

ചാവക്കാട്: മണത്തല ബേബിറോഡ് കാണംകോട്ട് പരേതനായ ഗംഗാധരന്റെ ഭാര്യ ദേവയാനി(86) അന്തരിച്ചു. മകന്‍: രവി. മരുമകള്‍: ബിന്ദു.

ബീവാത്തു

obiചാവക്കാട്: മന്ദലാംകു്  യാസീന്‍ പള്ളിക്ക് കിഴക്കുവശം  കിഴക്കൂട്ട്  ബാവയുടെ ഭാര്യ ബീവാത്തു (87) അന്തരിച്ചു. മക്കള്‍: അലവി, കാദര്‍, ഇസ്മയില്‍, സൈനബ, ഖദീജ, റൈഹാനത്.

മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ ഭണ്ഡാര കവര്‍ച്ച – പ്രതി അറസ്റ്റില്‍

ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നു കവര്‍ച്ച നടത്തിയ കേസില്‍ ഒരു പ്രതി അറസ്റ്റിലായി. ഗുരുവായൂര്‍ ഇരിങ്ങപ്പുറം കൊച്ചനം ക്വാര്‍ട്ടേഴ്‌സില്‍ കുളങ്ങര ബിജു(20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മറ്റൊരു…

യുവാവിന് കുത്തേറ്റ കേസിലെ പ്രതി അറസ്റ്റില്‍

ചാവക്കാട്: അഞ്ചങ്ങാടിയില്‍ യുവാവിന് കുത്തേറ്റ കേസിലെ പ്രതി അറസ്റ്റില്‍. അഞ്ചങ്ങാടി തോണിപ്പാടം സൈനുദ്ദീ(35)നെയാണ് എസ്.ഐ. എം.കെ.രമേഷ്, എ.എസ്.ഐ.അനില്‍ മാത്യു എന്നിവരുടെ  നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി…

റോഹിങ്ക്യൻ വംശഹത്യ യു.എൻ ഇടപെടണം എൻ.വൈ.എൽ

ചാവക്കാട്‌: റോഹിങ്ക്യൻ വംശഹത്യക്കെതിരെ യു.എൻ ഇടപെടണമെന്ന് നാഷണൽ യൂത്ത്‌ ലീഗ്‌ ഗുരുവായൂർ മണ്ടലം കമ്മിറ്റി ആവശ്യപ്പെട്ടു. മ്യാന്മറിൽ സൈന്യവും ബുദ്ദ സന്യാസിമാരും ചേർന്നു നടത്തുന്ന മനുഷ്യ ഹത്യ പൈശാചികവും മൃഗീയവുമാണെന്ന് യോഗം…

വനിതാ എഴുത്തുകാരുടെ സംഗമം സമാപിച്ചു

പുന്നയൂര്‍ക്കുളം : കമലാസുരയ്യ സ്മാരകത്തില്‍ സാഹിത്യ അക്കദമി സംഘടിപ്പിച്ച വനിതാ എഴുത്തുകാരുടെ സംഗമം സമാപിച്ചു. അവഗണിക്കപ്പെടുന്ന സ്ത്രീയുടെ അനുഭവങ്ങള്‍ സാഹിത്യത്തില്‍ ആവിഷ്‌കരിക്കുമ്പോള്‍ അത് പുതിയ കാലത്തിന്റെ സാഹിത്യമായി മാറുമെന്ന്…

ട്രിപ്പിള്‍ എച്ച് ബോഡി ഷോ നഹാസ് ചാമ്പ്യന്‍

ചാവക്കാട് : ചാവക്കാട്ടെ പ്രമുഖ ഹെല്‍ത്ത് ക്ലബ് ട്രിപ്പില്‍ എച്ച് സംഘടിപ്പിച്ച ബോഡി ഷോ മത്സരത്തില്‍ തെക്കഞ്ചേരി സ്വദേശി നഹാസ് ചാമ്പ്യനായി. മോസ്റ്റ്‌ മസ്കുലര്‍ ആന്‍ഡ് പോസറായി മുസ്തഫ അഞ്ചങ്ങാടിയെ തിരഞ്ഞെടുത്തു. വിജയികള്‍ക്ക് ചാവക്കാട് എസ്…