mehandi new
Yearly Archives

2018

11 ലക്ഷം രൂപക്ക് ലേലത്തില്‍ എടുക്കാന്‍ ആളില്ലാതെ 2014 മോഡല്‍ ടൂറിസ്റ്റ് ബസ്സ്‌

ചാവക്കാട് : ജപ്തിചെയ്ത ടൂറിസ്റ്റ് ബസ് ലേലത്തിനെടുക്കാന്‍ ആളില്ലാതെ താലൂക്ക് ഓഫീസ് അങ്കണത്തില്‍ തുരുമ്പെടുക്കുന്നു. ബാങ്കില്‍ നിന്നും വായ്പയെടുത്തത് തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഏഴാം തിയ്യതി  ബസ് ജപ്തി ചെയ്തത്.…

യുഡിഎഫ് രാപകല്‍ സമരം തുടങ്ങി

ചാവക്കാട് : സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും ഭരണകൂട ഭീകരതയ്ക്കുമെതിരെ യുഡിഎഫ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാപകല്‍ സമരം ഇന്ന് രാവിലെ നഗരസഭ ഓഫീസ് പരിസരത്ത് ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍…

സിറിയൻ ജനതക്ക് ഐക്യദാർഢ്യം

ചാവക്കാട് : യുദ്ധക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സിറിയൻ ജനതക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ക്രസന്റ് ആർട്‌സ്, സ്പോർട്സ് ആന്‍ഡ് കൾച്ചറൽ സെന്‍റര്‍ ചീനിച്ചുവടിന്‍റെ ആഭിമുഖ്യത്തിൽ വായ മൂടിക്കെട്ടി പ്രകടനം നടത്തി. തിരുവത്ര ആനത്തലമുക്കിൽ…

കടലാമ നീരീക്ഷണത്തിന് പഞ്ചായത്ത് പ്രസിഡണ്ട് ഷഹർബാനും

ചാവക്കാട്: ഗ്രീൻ ഹാബിറ്റാറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കടലാമ നിരീക്ഷണ യാത്രയിൽ പുന്നയൂർ പഞ്ചായത്ത് പ്രസിണ്ടണ്ട് ഷഹർബാൻ പങ്കാളിയായി. വനം വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ഒലീവ് റിഡ്ലി കടലാമകൾക്ക് കടലാമ സംരക്ഷണ…

അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

ചാവക്കാട്: നഗരസഭയിലെ 24-ാം വാര്‍ഡില്‍ നിര്‍മിച്ച അംഗൻവാടി കെട്ടിടം കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ആറര ലക്ഷം ചെലവിട്ടാണ് അംഗൻവാടിക്ക് കെട്ടിടം നിര്‍മിച്ചത്. നഗര സഭാ…

കണ്‍സോള്‍ സാന്ത്വന സംഗമം

ചാവക്കാട് : കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ദ്ധനരായ വൃക്ക രോഗികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഡയാലിസിസ് കൂപ്പണ്‍ വിതരണവും സാന്ത്വന സംഗമവും പ്രശസ്ത  സിനിമാ താരം ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് മുനിസിപ്പല്‍…

പൊളിച്ചിട്ട എനാമാവ് റോഡ്‌ ഉടന്‍ പൂര്‍വ്വസ്ഥിതിയിലാക്കണം – താലൂക്ക് വികസന സമിതി

ഫോട്ടോ : പൈപ്പ് ലൈന്‍ ഇടുന്നതിനു വെട്ടിപ്പൊളിച്ച ചാവക്കാട് എനാമാവ് റോഡ്‌ സഞ്ചാര യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് കോണ്ഗ്രസ് ന്‍റെ നേതൃത്വത്തില്‍ നടന്ന ധര്‍ണ (ഫയല്‍ ചിത്രം ) ചാവക്കാട്: പൈപ്പ് ലൈനിടാൻ വെട്ടിപ്പൊളിച്ച് മാസങ്ങളായി തകർന്നു…

ബി ജെ പി നേതാവ് പി പി ബാലകൃഷ്ണന്‍ അന്തരിച്ചു

ചാവക്കാട്: എടക്കഴിയൂർ സ്വദേശിയും ബി ജെ പി നേതാവുമായ പി പി ബാലകൃഷ്ണന്‍ അന്തരിച്ചു. തീരമേഖലയിൽ സംഘ പ്രസ്ഥാനങ്ങള്‍ക്കു വേരോട്ടം ഉണ്ടാക്കിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ബാലകൃഷ്ണന്‍ 1987-ല്‍ ഗുരുവായൂരിലും 91-ല്‍ മണലൂരിലും നിയമസഭാ…

മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയോട് ദേവസ്വം ഉദ്യോഗസ്ഥൻ ക്ഷോഭിച്ചലറി ‘കടക്ക് പുറത്ത് ‘

ലിജിത്ത് തരകന്‍ ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തിയ മുൻ പട്ടിവര്‍ഗ യുവജനക്ഷേമ വകുപ്പ്‌ മന്ത്രി പി.കെ. ജയലക്ഷ്മിയോട് ക്ഷോഭിച്ചലറി ദേവസ്വം ഉദ്യോഗസ്ഥൻ. ഉദ്യോഗസ്ഥൻറെ പെരുമാറ്റത്തിൽ മനംനൊന്ത ജയലക്ഷ്മി ദർശനം നടത്താതെ മടങ്ങി. മകളുടെ…

എം എം അക്ബറിന്‍റെ അറസ്റ്റ് – പ്രതിഷേധ പ്രകടനം നടത്തി

അണ്ടത്തോട്: പ്രമുഖ മത പ്രാഭാഷകനും പീസ് ഇൻർനാഷണനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറുമായ എം.എം. അക്ബറിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ അണ്ടത്തോട് മന്ദലാംകുന്ന് മേഖല മുസ്ലിം സൗഹൃദവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.…