mehandi new
Yearly Archives

2021

ചാവക്കാട് ഹയാത്ത്‌ ആശുപത്രിയിൽ ഹോം കെയർ ഡിപ്പാർട്മെന്റ് പ്രവർത്തനം ആരംഭിച്ചു

ചാവക്കാട് : കഴിഞ്ഞ അഞ്ചു വർഷക്കാലമായി ആതുരസേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന ചാവക്കാട് ഹയാത്ത്‌ ആശുപത്രിയിൽ ഹയാത്ത് ഹോം കെയർ ഡിപ്പാർട്മെന്റ് പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളവർക്കും ആരോഗ്യ പരിപാലനം

കർഷക സമര വിജയം ഫാസിസ്റ്റ് സർക്കാറിന്റെ അന്ത്യത്തിന്റെ തുടക്കം – പൗരാവകാശ വേദി

ചാവക്കാട് : സ്വാതന്ത്ര്യ സമരത്തിന് ശേഷം രാജ്യം കണ്ട അത്യുജ്ജല ജനകീയ സമരത്തിൻ്റെ വിജയം ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് സർക്കാരിൻ്റെ അന്ത്യം കുറിക്കുന്നതിൻ്റെ തുടക്കമാണെന്ന് പൗരാവകാശ വേദി യോഗം അഭിപ്രായപ്പെട്ടു. ഏറെ പ്രതിസന്ധികൾക്കിടയിലും

പെയിന്ററുടെ ആത്മഹത്യക്കു പിന്നിൽ ബ്ലേഡ് മാഫിയയും പോലീസും – യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : കോട്ടപ്പടിയിൽ കഴിഞ്ഞ ദിവസമുണ്ടായ പെയിന്ററുടെ ആത്മഹത്യക്കു കാരണക്കാർ ബ്ലേഡ് മാഫിയയും പോലീസുമാണെന്ന് യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു. കോട്ടപ്പടി, ചാത്തൻകോട് താമസിക്കുന്ന പരിയാരത്ത് വീട്ടിൽ രമേഷ് ( 53)നവംബർ 12ന് വെള്ളിയാഴ്ച വീട്ടിൽ

കടിക്കാട് പുന്നയൂർക്കുളം സംയുക്ത വില്ലേജ് വിഭജിക്കുക – വെൽഫയർ പാർട്ടി

അണ്ടത്തോട് : കടിക്കാട് പുന്നയൂർക്കുളം സംയുക്ത വില്ലേജ് ഉടൻ വിഭജിക്കണമെന്ന് ആവശ്യപ്പെട്ടു വെൽഫെയർ പാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി ധർണ്ണ നടത്തി. നിലവിൽ പുന്നയൂർക്കുളം വില്ലേജ് ഓഫീസിലാണ് കടിക്കാട് വില്ലേജിലെ പ്രവർത്തനങ്ങളും നടന്നു

ഗുരുവായൂർ നഗരസഭാ ദുർഭരണത്തിനെതിരെ കോൺഗ്രസ്സ് ധർണ്ണ

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ദുർഭരണത്തിനെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ പരിസരത്ത് പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ടു് ഒ. കെ. ആർ

ശക്തമായ കാറ്റിനു സാധ്യത മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ചാവക്കാട് : കേരള - ലക്ഷദ്വീപ് തീരത്ത്‌ നവംബർ 15 നും, വടക്കൻ കേരള തീരത്ത് നവംബർ 16 വരെയും, കർണാടക തീരത്ത് നവംബർ 15 മുതൽ 18 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 60 കി. മീ വരെ

ഒടുക്കം വില്ലേജ് ഓഫീസർ എത്തി ഡിജിറ്റൽ ആക്സസ് വന്നില്ല – എടക്കഴിയൂരിൽ ഉദ്യോഗസ്ഥരും ജനങ്ങളും…

എടക്കഴിയൂർ : ആഴ്ചകളായി സ്ഥിരം വില്ലേജ് ഓഫീസർ ഇല്ലാതിരുന്ന എടക്കഴിയൂരിൽ പുതിയ ഓഫീസറെത്തി. പല രേഖകളിലും വില്ലേജ് ഓഫീസറുടെ ഒപ്പിന് വേണ്ടി മറ്റു വില്ലേജ് ഓഫീസുകളിൽ കയറിഇറങ്ങിയ നാട്ടുകാർക്ക് പുതിയ ഓഫീസർ ചാർജടുത്തത് ആശ്വാസം നൽകിയെങ്കിലും

ജവഹർലാൽ നെഹ്റുവിന് സ്മരണാജ്ജലി

ഗുരുവായൂർ : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും, വികസന ശില്പിയും, മാർഗ്ഗദർശിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാജ്ജലി അർപ്പിച്ചു. അനുസ്മരണ സമ്മേളനം കോൺഗ്രസ്സ്

അസംഘടിത തൊഴിലാളികൾക്കുള്ള ഇ ശ്രാം കാർഡിനായി സൗജന്യ രജിസ്ട്രേഷൻ നടത്തി

ചാവക്കാട് : ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘവും അക്ഷയ കേന്ദ്രവും സംയുക്തമായി അസംഘടിത തൊഴിലാളികൾക്കുള്ള കാർഡിനായി സൗജന്യ രജിസ്ട്രേഷൻ നടത്തി. സംഘം ഓഫീസിൽ നടന്ന രജിസ്ട്രേഷൻ ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡന്റ് എം. എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു.

ഇന്ധന വില വർദ്ധനവ്: സർക്കാരിന് മുട്ടുമടക്കേണ്ടിവരും – ആർ വി അബ്ദുൽ റഹീം

പുന്നയൂർ: ഇന്ധനവിലക്ക് മേലുള്ള നികുതിയിൽ ഇളവ് ചെയ്യില്ലെന്നു നിലപാടെടുത്ത സംസ്ഥാന സർക്കാരിന് പ്രതിഷേധങ്ങൾക്ക് മുൻപിൽ മുട്ടുമടക്കേണ്ടിവരുമെന്നു മുസ്ലിം ലീഗ് ജില്ല ആക്ടിംഗ് പ്രസിഡണ്ട് ആർ വി അബ്ദുൽ റഹീം പറഞ്ഞു. ഇന്ധന വില വർദ്ദനവിൽ