mehandi new
Monthly Archives

April 2022

കെ.എം.സി.എസ്.യു ചാവക്കാട് യൂണിറ്റ് കൂട്ട ധർണ്ണ സംഘടിപ്പിച്ചു

ചാവക്കാട് : കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ്‌ യൂണിയൻ ചാവക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭ ഓഫീസിനു മുമ്പിൽ കൂട്ട ധർണ്ണ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ. കെ മുബാറക് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട്

രണ്ടാഴ്ച മുൻപ് ജർമനിയിൽ നിര്യാതയായ വടക്കേകാട് സ്വദേശിയായ വിദ്യാർഥിനിയുടെ മൃതദേഹം സംസ്കരിച്ചു

വടക്കേകാട് : രണ്ടാഴ്ച മുൻപ് ജർമ്മനിയിൽ നിര്യാതയായ ഡിസൈനിങ് വിദ്യാർത്ഥിനിയായ വടക്കേകാട് അഞ്ഞൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു.അഞ്ഞൂർ വാഴപ്പുള്ളി വീട്ടിൽ ജോസഫ് ജേക്കബിന്റെ മകൾ ആൻ മേരി (20)യാണ് ജർമ്മനിയിൽ വെച്ച് മരിച്ചത്.

വിമാന കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണം

ചാവക്കാട് : വിശേഷ ദിവസങ്ങളിൽ ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് നടത്തുന്ന വിമാന സർവ്വീസുകൾ വൻതുക ഈടാക്കുന്നതായി ഇൻകാസ് സംസ്ഥാന സെക്രട്ടറി സി സാദിഖ് അലി ആരോപിച്ചു. എണ്ണായിരം രൂപയുണ്ടായിരുന്ന വിമാന ടിക്കറ്റിന് ഇപ്പോൾ ഇരുപത്തി അയ്യായിരo

യു എ യി എനോറ ഇഫ്താർ സംഗമം നടത്തി

ദുബായ് : യു എ യി എടക്കഴിയൂർ നിവാസികളുടെ കൂട്ടായ്മയായ എനോറ (ENORA) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.ദുബായ് കരാമ സെന്റർ പാർട്ടി ഹാളിൽ നടന്ന സംഗമത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നും മുന്നൂറോളം പേർ പങ്കെടുത്തു. സംഗമത്തിന് എനോറ ഭാരവാഹികൾ നേതൃത്വം നൽകി.

പെയിന്റിംഗിനിടെ തലയടിച്ചു വീണു യുവാവ് മരിച്ചു

വട്ടേക്കാട് : പെയിന്റിംഗ് പണിക്കിടെ തലയടിച്ചു വീണു യുവാവ് മരിച്ചു. കടപ്പുറം നോളി റോഡ് സ്വദേശി പുത്തൻപുരയിൽ ഹമീദ് മകൻ കബീർ (39) ആണ് മരിച്ചത്.ഇന്ന് രാവിലെ പത്ത് മണിയോടെ വട്ടേക്കാട് വെച്ചായിരുന്നു സംഭവം. വട്ടേക്കാട് സ്വകാര്യ വ്യക്തിയുടെ

ആർ എസ് എസ് ആക്രമണം പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക – എസ് ഡി പി ഐ

ചാവക്കാട് : ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ് ഡി പി ഐ പ്രാദേശിക നേതാവിനെ വധിക്കാൻ എത്തിയ ആർ എസ് എസ് പ്രവർത്തകരെ പിടികൂടിയ സംഭവത്തിൽ പോലീസിന്റെ നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി. ഗുരുവായൂർ മണ്ഡലം

കാൻസർ നേരത്തെ കണ്ടെത്താം – കാൻ തൃശൂർ കൈപുസ്തകം വിതരണം തുടങ്ങി

ചാവക്കാട് : തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന "കാൻ തൃശൂർ" പദ്ധതിയുടെ കൈപ്പുസ്തകത്തിന്റെ ചാവക്കാട് മുനിസിപ്പൽ തല വിതരണോത്ഘാടനം നടന്നു. കാൻസർ രോഗികളെ നേരത്തെ

ബ്രഹ്മകുളത്ത് തിരുനാള്‍ ആഘോഷത്തിനിടയിലേക്ക് കാർ ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്ക്

ഗുരുവായൂർ : ബ്രഹ്മകുളത്ത് പള്ളി തിരുനാള്‍ ആഘോഷത്തിനിടയിൽ ആൾക്കൂട്ടത്തിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി. അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്.കീഴൂർ പാലുവായ് വീട്ടിൽ ജയിംസ് (61), ഭാര്യ എൽസി (56), ചൊവ്വല്ലൂർപടി പുലിക്കോട്ടിൽ

എം എൽ എ ഇടപെട്ടു – ഹീമോഫീലിയ രോഗികൾക്കുള്ള മരുന്നുകൾ ഇനി ചാവക്കാട് താലൂക്ക് ആശുപത്രിയിലും…

ചാവക്കാട് : ചാവക്കാട് താലൂക്ക് മേഖലയിലുള്ള ഹീമോഫീലിയ രോഗികൾക്ക് കുന്ദംകുളം താലൂക്ക് ആശുപത്രിയിൽ നിന്നായിരുന്നു മരുന്നുകൾ ലഭിച്ച് കൊണ്ടിരുന്നത്. ഈ ബുദ്ധിമുട്ട് പരിഹരിക്കാനായി ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബർ നടത്തിയ പരിശ്രമത്തിനൊടുവിലാണ്

ടൗൺ, സലഫി ജുമാമസ്ജിദ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാവക്കാട് സംയുക്ത ഈദ് ഗാഹ്

ചാവക്കാട് : ചാവക്കാട് ടൗൺ ജുമാമസ്ജിദ് കമ്മിറ്റിയും, സലഫി ജുമാമസ്ജിദ് കമ്മിറ്റിയും കൂടി ചാവക്കാട് സംയുക്ത ഈദ് ഗാഹ്, ചാവക്കാട് ബസ്സ്‌ സ്റ്റാൻഡ് മുനിസിപ്പൽ ചത്വരം ഗ്രൗണ്ടിൽ നടത്തുവാൻ തീരുമാനിച്ചു.കമ്മിറ്റി ഭാരവാഹികൾഇക്ബാൽ എം (ചെയർമാൻ), ഹനീഫ