mehandi new
Daily Archives

09/08/2024

അബൂദാബിയിൽ നിര്യാതനായതിരുവത്ര സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിൽ ഖബറടക്കും

ചാവക്കാട് : അബൂദാബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായ  തിരുവത്ര അമ്പലത്ത് വീട്ടിൽ ജലാൽ മകൻ അബ്ദുൽ മുനീം (41) ന്റെ മൃതദേഹം നാളെ 10/08/24 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് തിരുവത്ര പുതിയറ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.  ആഗസ്റ്റ് 14 ന് നടക്കുന്ന  ഭാര്യ

ആഗസ്റ്റ് 9 – ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി ദിനം ആചരിച്ചു

ചാവക്കാട് : ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ആഗസ്റ്റ് 9  ദേശിയ വ്യാപാരി ദിനം ആചരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ കെ.വി അബ്‌ദുൾ ഹമീദ്  പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. വ്യാപാരി ദിനത്തോടനുബന്ധിച്ച് പ്രളയ

ചാവക്കാട് ഉപജില്ല വിദ്യാരംഗം ഉദ്ഘാടനം ചെയ്തു – ‘മുകുന്ദനും മയ്യഴിപ്പുഴയുടെ…

മുതുവട്ടൂർ : ചാവക്കാട് ഉപജില്ല വിദ്യാരംഗം ഉദ്ഘാടനവും മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും എന്ന വിഷയത്തിലുള്ള സെമിനാറും അധ്യാപക ശില്പശാലയും ചാവക്കാട് ബി ആർ സിയിൽ വെച്ച്  നടന്നു. കവിയും ഗാനരചയിതാവുമായ അഹമ്മദ് മൊഹിയുദ്ധീൻ നിർവഹിച്ചു.

സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റവരുമായി വരികയായിരുന്ന ആമ്പുലൻസ് അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്

ചാവക്കാട് : മമ്മിയൂർ ആനക്കോട്ട പരിസരത്ത് സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റവരുമായി ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് വരികയായിയുന്ന ആമ്പുലൻസ് അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്. ചാവക്കാട് ഓവുങ്ങൽ മസ്ജിദിനു സമീപമാണ് അപകടം സംഭവിച്ചത്.

തിരുവത്ര പുതിയറയിൽ ഭൂചലനം സംഭവിച്ചതായി നാട്ടുകാർ – കെട്ടിടങ്ങളിൽ വിള്ളൽ, വൈദ്യതോപകരണങ്ങൾ…

ചാവക്കാട്: തിരുവത്ര പുതിയറയിൽ ഭൂചലനം  സംഭവിച്ചതായി നാട്ടുകാർ. കെട്ടിടങ്ങൾക്ക് വിള്ളൽ സംഭവിച്ചിട്ടുണ്ട്. പുതിയറ പള്ളിക്ക് പടിഞ്ഞാറ് വശമുള്ള ആർ സി ക്വാർട്ടേഴ്‌സിന്റെ അഞ്ചു വീടുകൾക്കും സലാമിന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്‌സിന്റെ മുകൾ നിലയിലും

ഇന്ദിരാഭവൻ അണ്ടത്തോട് ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു

അണ്ടത്തോട് : ഇന്ദിരാഭവൻ അണ്ടത്തോട് ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. രാവിലെ 10 മണിക്ക് അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടിയിൽ ഡിസിസി സെക്രട്ടറി എ എം അലാവുദ്ധീൻ ദേശീയ പതാക ഉയർത്തി. ക്വിറ്റ് ഇന്ത്യാ സമരത്തെ കുറിച്ച് സംസാരിച്ചു.

ഓവുങ്ങൽ മുനീറുൽ ഇസ്ലാം മദ്രസ്സ വയനാടിനു വേണ്ടി ശേഖരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

ചാവക്കാട് : ഓവുങ്ങൽ മുനീറുൽ ഇസ്ലാം മദ്രസ്സയിലെ വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് വയനാട്ടിലെ ദുരിത ബാധിതർക്ക് വേണ്ടി ശേഖരിച്ച  ₹ 14500 ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മുനീറുൽ ഇസ്‌ലാം മദ്രസ്സ പള്ളി കമ്മിറ്റി സെക്രട്ടറിയും പീപ്പിൾസ്

ആഗസ്റ്റ് 9; യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട് : യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ ദിനാചരണവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ മുൻ വൈസ് പ്രസിഡണ്ട് എച്ച് എം നൗഫൽ ഉദ്ഘാടനം ചെയ്തു. യൂത്ത്

പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു

തിരുവത്ര :  ലോകമനഃസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ, നാഗസാക്കി ദിനം. സമാധാന രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിനും ഹിരോഷിമയിലെയും നാഗസാക്കിയിലെയും ബോംബ് ആക്രമണത്തിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്

കടലിൽ വല വിരിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ തിരയിൽപെട്ട് യുവാവ് മരിച്ചു

തളിക്കുളം : കടലിൽ കണ്ടാടി വല വിരിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ തിരയിൽപെട്ട് യുവാവ് മരിച്ചു. തളിക്കുളം നമ്പിക്കടവിൽ താമസിക്കുന്ന പേരോത്ത് കുമാരന്റെ മകൻ സുനിൽകുമാർ (52 ) ആണ് മരിച്ചത്. ഇന്ന് രാവി ലെ 06.40 ന് തളിക്കുളം നമ്പിക്കടവ് ബീച്ചിൽ