mehandi new
Yearly Archives

2024

സിപിഐഎം ചാവക്കാട് ഏരിയ സമ്മേളനത്തിന് നാളെ തുടക്കം – പതാക ജാഥ കെ പി വത്സ്ലൻ ബലികുടിരത്തിൽ…

ചാവക്കാട് : 12,13,14 തിയ്യതികളിൽ സിപിഐഎം ചാവക്കാട് ഏരിയ സമ്മേളനം അണ്ടത്തോട്. സമ്മേളനനഗറിൽ ഉയർത്താനുള്ള പതാക കോട്ടപ്പുറത്ത് തയ്യാറാക്കിയ രക്ത സാക്ഷി കെ. പി. വത്സ്ലൻ ബലികുടിരത്തിൽ നിന്നും പുറപ്പെട്ടു. നിരവധി ബൈക്ക് കളുടെയും കായിക

ചെമ്മീന്‍ സിനിമയുടെ സംവിധായകന്റെ സ്മരണയിൽ ചേറ്റുവയില്‍ സാംസ്കാരിക സമുച്ചയം ഉയരുന്നു

ചാവക്കാട് : മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ കലാകാരനായ രാമുകാര്യാട്ടിന് അദ്ദേഹത്തിന്റെ ജന്മനാടായ ചേറ്റുവയില്‍ സ്മാരക മന്ദിരം ഒരുങ്ങുന്നു. മലയാള സിനിമയിൽ കേരളത്തിന്റെ തനതായ വ്യക്തിത്വമുള്ള, അല്ലെങ്കിൽ

മൈസൂരിൽ ബൈക്കപകടം – തിരുവത്ര സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു

ചാവക്കാട് : തൃശൂർ ചാവക്കാട് തിരുവത്ര സ്വദേശിയായ യുവാവ് മൈസൂരിൽ ബൈക്കപകടത്തിൽ മരിച്ചു. തിരുവത്ര ടി എം മഹല്ലിന് വടക്ക് വശം താമസിക്കുന്ന ഏർസംവീട്ടിൽ പാലപ്പെട്ടി യൂസഫ് മകൻ അബിൻ ഫർഹാൻ (22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ

9-ാം വാർഡ് യു ഡി എഫ് പിടിച്ചെടുത്തു – നാട്ടിക പഞ്ചായത്തിൽ ഭൂരിപക്ഷം നേടി യു ഡി എഫ്

തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത് 9-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് 115 വോട്ടിന് വിജയിച്ചു. യുഡിഎഫിലെ പി. വിനുവാണ് വിജയിച്ചത്. സിപിഎം അംഗം കെ.ബി. ഷൺമുഖൻ്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ പോൾ ചെയ്‌ത 1107

പ്രൗഢം, ഗംഭീരം; നമ്മൾസ് സ്നേഹോത്സവം

ദുബായ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് യുഎഇ ചാപ്റ്റർ' സംഘടിപ്പിച്ച കുടുംബ സംഗമം ’നമ്മൾസ് സ്നേഹോത്സവം'  മദാമ്മിലുള്ള ഫാം ഹൗസ്സിൽ  പ്രൗഡഗംഭീരമായി അരങ്ങേറി. ആക്ടിങ് പ്രസിഡന്റ്‌ ഇ. പി. അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു. സംഘടനയുടെ

നാളെ ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…

ഗുരുവായൂര്‍ : ഏകാദശിയോടനുബന്ധിച്ച് ചാവക്കാട് താലൂക്കിൽ നാളെ ഏകാദശി ആഘോഷിക്കുന്ന ഡിസംബർ 11 ബുധനാഴ്ച ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍. 

ഗുരുവായൂരിൽ ക്രിമിനലുകളുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ടം – ലോക മനുഷ്യാവകാശ ദിനത്തിൽ…

ഗുരുവായൂർ: ഗുരുവായൂരിൽ ക്രിമിനലുകളുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ടം. കിഴക്കേ നടയിലെ മേൽപ്പാലത്തിന് സമീപം സാമൂഹ്യവിരുദ്ധരുടേയും ക്രിമിനലുകളുടേയും മോഷ്ടാക്കളുടേയും അക്രമകാരികളായ നാടോടി സംഘങ്ങളുടെയും കടന്നു കയറ്റം മൂലം കച്ചവടം ചെയ്യാൻ

പുതിയറ ലിബറേറ്റ് ഫുട്ബോൾ ടീമിന് 30-ാംവാർഡിന്റെ ആദരം

തിരുവത്ര : ചാവക്കാട് നഗരസഭ കേരളോത്സവത്തിൽ ഫുട്‌ബോൾ മത്സരത്തിൽ ചാമ്പ്യന്മാരായ  ലിബറേറ്റ് ഫുട്ബോൾ ടീമിന് ഉപഹാരം നൽകി ആദരിച്ചു. പുതിയറ മേഖല ഉൾപ്പെടുന്ന ചാവക്കാട് നഗരസഭ  30-ാം  വാർഡിന്റെ ഉപഹാരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സമ്പശിവൻ

ചെമ്പൈ വേദിയിൽ യാദൃശ്ചികമായെത്തി സദസ്സിനെ ആഹ്ലാദഭരിതമാക്കി ഡോ. വി ആർ ദിലീപ് കുമാർ

ഗുരുവായൂർ : ചെമ്പൈ വേദിയിൽ യാദൃശ്ചികമായെത്തി സദസ്സിനെ ആ​ഹ്ലാദഭരിതമാക്കിയ സംഗീതാർച്ചനയുമായി ഡോ. വി ആർ ദിലീപ് കുമാർ. തഞ്ചാവൂരിലെ തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റി സംഗീത വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഗുരുവായൂർ സ്വദേശിയുമായ