
തിരുവത്ര : ചാവക്കാട് നഗരസഭ കേരളോത്സവത്തിൽ ഫുട്‌ബോൾ മത്സരത്തിൽ ചാമ്പ്യന്മാരായ ലിബറേറ്റ് ഫുട്ബോൾ ടീമിന് ഉപഹാരം നൽകി ആദരിച്ചു. പുതിയറ മേഖല ഉൾപ്പെടുന്ന ചാവക്കാട് നഗരസഭ 30-ാം വാർഡിന്റെ ഉപഹാരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സമ്പശിവൻ കൈമാറി. വാർഡ് കൗൺസിലറും നഗരസഭ വൈസ് ചെയർമാനുമായ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു. സി കെ രമേശ് സ്വാഗതവും അലി (ലിബറേറ്റ് പുതിയറ) നന്ദിയും പറഞ്ഞു.

Comments are closed.