mehandi new

ചാവക്കാട്ഓൺലൈൻ ഇടപെടൽ; കോട്ടപ്പുറം ചിങ്ങനാത്ത് റോഡ് ഹൈവേയുമായി ബന്ധിപ്പിക്കുന്ന പണികൾ നാളെ ആരംഭിക്കും

fairy tale

ചാവക്കാട് : കോട്ടപ്പുറം ചിങ്ങനാത്ത് റോഡ് ഹൈവേയുമായി ബന്ധിപ്പിക്കുന്ന പണികൾ നാളെ ആരംഭിക്കും. കോട്ടപ്പുറം ചിങ്ങനാത്ത് പാലം റോഡിലേക്ക് ഹൈവെയിൽനിന്നും പ്രവേശിക്കാനുള്ള വഴി ആഴ്ചകളായി അടഞ്ഞു കിടക്കുന്നതിനെ തുടർന്ന് നാട്ടുകാരുടെ ദുരിതങ്ങൾ വിവരിച്ച് ചാവക്കാട്ഓൺലൈൻ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് ഹൈവേ നിർമ്മാണ കമ്പനി അധികൃതരുടെ പ്രതികരണം.  കാൽ നാടയാത്രക്കാർക്ക് പോലും ഹൈവെയിൽ നിന്നും ഈ റോട്ടിലേക്ക് പ്രവേശിക്കാൻ സാധ്യമല്ലാത്ത അവസ്ഥയാണ് ഉള്ളത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തുള്ള ജനം ദുരിതത്തിലായിട്ട് ആഴ്ചകളായി. തൊട്ട് മുന്നിലുള്ള കടകളിൽ നിന്നും എന്തെങ്കിലും വാങ്ങിക്കണമെങ്കിൽ പോലും നൂറുകണക്കിന് മീറ്റർ നടന്നു പുതിയറവഴി വളഞ്ഞു വേണം കോട്ടപ്പുറം എത്താൻ.  ജനങ്ങളുടെ ദുരിതത്തിൽ  പ്രതികരിക്കാൻ പ്രതിപക്ഷവുമില്ല ഭരണപക്ഷവുമില്ല.

വാർത്തയെ തുടർന്ന് ദേശീയപാത വികസന പ്രവർത്തനങ്ങൾ നടത്തുന്ന ശിവാലയ കമ്പനിയുടെ പബ്ലിക് റിലേഷൻ വിഭാഗം ചാവക്കാട്ഓൺലൈനുമായി ബന്ധപ്പെട്ടാണ് നാളെത്തന്നെ റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി അറിയിച്ചത്.

Impact

planet fashion

Comments are closed.