
കടപ്പുറം : ജനപ്രതിനിധികൾക്കും ജീവനക്കാർക്കും ജീവൻ സുരക്ഷാർത്ഥം കടപ്പുറത്തിന്റെ കരുതലായി ഹെൽമെറ്റ് ഗിഫ്റ്റായി നൽകി കടപ്പുറം ഗ്രാമപഞ്ചായത്ത്. 2026 – 27 ബജറ്റ് അവതരണത്തിന്റെ ഭാഗമായി യോഗത്തിൽ എത്തിച്ചേർന്നവർക്കാണ് ഹെൽമറ്റ് ഗിഫ്റ്റ് നൽകിയത്.

കേവലം ഗിഫ്റ്റിനപ്പുറം ഗ്രാമ പഞ്ചായത്തിന്റെ കരുതലും സ്നേഹവുമാണ് ഇത് കാണിക്കുന്നതെന്ന് ഹെൽമറ്റ് കൈപ്പറ്റിയവർ അഭിപ്രായപ്പെട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.മനാഫ്, സെക്രട്ടറി സി.എം.സുഹാസ്, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.അഷ്‌ക്കർ അലി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീറ ഷിഹാബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.ദിലീപ്കുമാർ, രമണൻ, എം.എസ്.പ്രകാശൻ, രാജേഷ്, ജിഷ, ഷെജീറ, വി.ഉമ്മർഹാജി, നജില നജീബ്, സുമിന അജ്മൽ, റംല ഹമീദ്, എ.കെ.മുനീർ, ജീവനക്കാരായ ശ്രീജ, രജനി, സന്തോഷ്, ഷഫീക്, സൗമ്യ, സുമയ്യ, അമൽജിത്ത്, ഹക്കീം, ആസിഫ് വാഫി, പ്രീത, സുനീഷ്, മീര വാര്യർ, ചിത്ര എന്നിവർ സംബന്ധിച്ചു.

Comments are closed.