വർഗീയ, വിദ്വേഷ പരാമര്‍ശങ്ങള്‍ ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

ഗുരുവായൂര്‍: ഗുരുവായൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. വരണാധികാരി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നും ഇടത്-വലത് മുന്നണികൾ എന്തുകൊണ്ട് ഹിന്ദുവിനെ സ്ഥാനാര്‍ത്ഥിയായി നിർത്തുന്നില്ല എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. ഇന്ന് രാവിലെ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഗോപാലകൃഷ്ണൻ വർഗീയ വിദേശ പരാമർശങ്ങൾ ആവർത്തിച്ചിരുന്നു. വിവിധ രാഷ്ട്രീയ സംഘടനകൾ ഗോപാലകൃഷ്ണന്റെ പ്രസ്താവനകൾക്കെതിരെ നേരത്തെ തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു.


Comments are closed.