ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു

ചാവക്കാട് : ചാവക്കാട് കുന്നംകുളം റോഡിൽ ചാവക്കാട് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിനു മുൻവശത്തായി ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു അപകടം. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് വളയുകയും ഇലക്ട്രിക് ലൈനുകൾ താഴേക്ക് പതിക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം മുതുവട്ടൂരിൽ നിന്നും ചാവക്കാട് ഭാഗത്തേക്ക് വരികയായിരുന്നു ടോറസ്. എതിർഭാഗത്തുനിന്നും വന്നിരുന്ന ബസിന് സൈഡ് കൊടുത്തതാണ് അപകടത്തിന് കാരണമെന്നു പറയുന്നു. സംഭവത്തെ തുടർന്ന് മേഖലയിൽ ഏറെനേരം വൈദ്യുതി തടസപ്പെട്ടു. കെ എസ് ഇ ബി ജീവനക്കാർ ഉടൻതന്നെ സംഭവസ്ഥലത്ത് എത്തുകയും പോസ്റ്റ് മാറ്റി സ്ഥാപിക്കുകയും ചെയ്തു.


Comments are closed.