സ്റ്റാർ സിംഗർ ലൈവ് മ്യൂസിക് ഗ്രൂപ്പ് രണ്ടാം വാർഷികവും കുടുംബസംഗമവും ആഘോഷിച്ചു

ചാവക്കാട്: സ്റ്റാർ സിംഗർ ലൈവ് മ്യൂസിക് ഗ്രൂപ്പിന്റെ രണ്ടാം വാർഷികാഘോഷവും കുടുംബസംഗമവും വിവിധ കലാപരിപാടികളോടെ ചാവക്കാട്ട് വെച്ച് നടന്നു. പ്രശസ്ത സംഗീതജ്ഞനും സിതാറിസ്റ്റുമായ അഹമ്മദ് ഇബ്രാഹിം കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അജിത രാജേഷ് കാസർകോട് അധ്യക്ഷത വഹിച്ചു. ബിജു ചാവക്കാട് ആമുഖ പ്രസംഗം നടത്തി.

ചടങ്ങിൽ വെച്ച് റിട്ടയേർഡ് അധ്യാപകൻ ടി.എം. രാജേഷ് കാസർകോടിനേയും, സംഗീത പ്രതിഭ അഹമ്മദ് ഇബ്രാഹിം കുട്ടിയെയും, കേരള മാപ്പിള കലാ അക്കാദമി തൃശൂർ ജില്ലാ പ്രസിഡന്റും ഗ്രൂപ്പ് അംഗവുമായ സലിം ഗുരുവായൂരിനെയും സ്നേഹോപഹാരം നൽകി ആദരിച്ചു.
നാസർ ബ്ലാങ്ങാട്, ഷാഹുൽ ബ്ലാങ്ങാട്, റഫീഖ് നമ്പഴിക്കാട്, സുബൈർ നമ്പഴിക്കാട്, ബഷീർ തളിക്കുളം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷക്കീർ തളിക്കുളം ചടങ്ങിന് നന്ദി രേഖപ്പെടുത്തി. തുടർന്ന് സ്റ്റാർ സിംഗറിലെ കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.

Comments are closed.