mehandi banner desktop

പാടത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് ഇടിമിന്നലേറ്റു

fairy tale

തൃശൂർ : വെങ്ങിണിശ്ശേരിക്ക് സമീപം കപ്പക്കാട്ട് പാടത്ത് കളിച്ചുകൊണ്ടിരുന്ന നാലു കുട്ടികൾക്ക് ഇടിമിന്നലിൽ പരിക്കേറ്റു. വെങ്ങിണിശ്ശേരി സ്വദേശികളായ കാരേക്കാട്ടിൽ ശിവകൃഷ്ണ (15), കരിയിൽ ബിജേഷിന്റെ മകൾ അക്ഷര(12), നാരായണക്കാട്ടിൽ സുധാകരന്റെ മകൻ ജിഷ്ണു(11), സഹോദരൻ സച്ചു(13) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആദ്യം കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ശിവകൃഷ്ണയ്ക്കും അക്ഷരയ്ക്കുമാണ് സാരമായ പൊള്ളലേറ്റത്. മിന്നലിന്റെ ആഘാതത്തിൽ കുട്ടികൾക്ക് മറ്റ് അസ്വസ്ഥതകളുമുണ്ട്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ വീടിന് സമീപത്തെ പാടത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അപകടം.

planet fashion

Comments are closed.