mehandi banner desktop

ഗാന്ധിയൻ വലിയപുരക്കൽകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു

fairy tale

ഗുരുവായൂർ : ജീവിത പ്രയാണത്തിൽ ഗാന്ധിയൻ മൂല്യങ്ങൾ മുറുക്കെ പിടിച്ച വലിയപുരയ്ക്കൽകൃഷ്ണന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. അർബൻ ബാങ്കിൽ നടന്ന ചടങ്ങിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ചു. ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി.എസ് സൂരജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. ജോതിരാജ്,വിവിധ സംഘടനാ സാരഥിയായ അരവിന്ദൻ പല്ലത്ത്, ഉണ്ണി വാറണാട്ട്, പി.ഐ. സൈമൺ മാസ്റ്റർ, ആർ.വി. ജലീൽ, ഇ.പി സുരേഷ്, ആർ രവികുമാർ , കെ. പി. ഉദയൻ, ശശി വാറണാട്ട്, എ.വി ഉണ്ണികൃഷ്ണൻ, പ്രദീഷ് ഓടാട്ട്, ലിജിത് തരകൻ എന്നിവർ സംസാരിച്ചു. ബാലൻ വാറണാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു.

planet fashion

Comments are closed.