മുഖ്യമന്ത്രി വി ഡി സതീശൻ അല്ലാതെ ആര് – മുഖ്യമന്ത്രി പ്രഖ്യാപനവുമായി ഹൈക്കമാൻഡ് എത്തുന്നു

ഒടുവിൽ മുഖ്യമന്ത്രി പ്രഖ്യാപനവുമായി ഹൈക്കമാൻഡ് കേരളത്തിൽ എത്തുന്നു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനായി ദീപാ ദാസ് മുൻഷി ഇന്ന് ഏഴുമണിയോടെ കേരളത്തിൽ എത്തും. ദിവസങ്ങളോളം നീണ്ടു നിന്ന ചർച്ചകൾക്കും എം എൽ എ മാർ ഘടകകക്ഷി നേതാക്കൾ എന്നിവരുമായുള്ള കൂടിക്കാഴ്ചകൾക്കും ജനസമ്മിതി അറിയാനുള്ള ഏജൻസി സർവ്വേകൾക്കും ശേഷമാണ് മുഖ്യമന്ത്രി പ്രഖ്യാപനം. മുഖ്യമന്ത്രി വി ഡി സതീശൻ തന്നെയായിരിക്കും എന്നാണ് ഡൽഹി വൃത്തങ്ങളിൽ നിന്നുള്ള സൂചന. പ്രഖ്യാപനം നാളെയുണ്ടാകും.


Comments are closed.