വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചിൽ കടലാക്രമണം രൂക്ഷം – അഞ്ച് വീടുകളിൽ വെള്ളം കയറി

വാടാനപ്പള്ളി : പൊക്കാഞ്ചേരി ബീച്ചിൽ കടലാക്രമണം രൂക്ഷം. അഞ്ച് വീടുകളിൽ വെള്ളം കയറി. സീവാൾ റോഡ് തകർന്നു. വേലിയേറ്റത്തിൽ തിരയടിച്ച് കര തുരന്നാണ് വെള്ളം അടിച്ചു കയറിയത്. കാലവർഷത്തിന് മുമ്പേ അപ്രതീക്ഷിത കടലാക്രമണമാണ് ഉണ്ടായത്. വെള്ളം കയറി വീടുകൾക്ക് കൂടുതൽ അപകടം ഇല്ലാതിരിക്കാൻ പഞ്ചായത്ത് അധികൃതർ ഇടപെട്ട് എകസ്കവേറ്റർ കൊണ്ടുവന്ന് മണൽ കോരി കടലോരത്ത് വരമ്പ് ഉണ്ടാക്കി. കടലാക്രമണം ഇനിയും ശക്തമായാൽ വീടുകൾ നീലംപൊത്തുന്ന അവസ്ഥയാണ്. കാലവർഷമായാൽ ഈ മേഖലയിൽ കടലാക്രമണ സാധ്യത കൂടുതലാണ്. കടലാക്രമണ വിവരമറിഞ്ഞ് ജില്ല പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി സ്ഥിരം അധ്യക്ഷ പി. ഐ. സജിത, വാടാനപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹേമലത പ്രതാപൻ, വാർഡ് അംഗം സുധർമ്മൻ, പഞ്ചായത്ത് സെക്രട്ടറി പീതാംബരൻ എന്നിവർ സ്ഥലത്തെത്തി. വില്ലേജ് ഓഫീസറും സ്ഥലം സന്ദർശിച്ചു.


Comments are closed.