
അന്തിക്കാട് : അന്തിക്കാട് വാട്ടർ ടാങ്കിന് സമീപം മരോട്ടിക്കൽ വീട്ടിൽ സുനിലിന്റെ ഭാര്യ സ്മിത (47) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഇവരുടെ വീടിന്റെ സമീപത്തുള്ള പഴയ വീട്ടിലെ ശുചിമുറിയിൽ നിന്ന് തീപടരുന്നത് കണ്ട് അയൽവാസികൾ ഓടിവരികയായിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന വിറകിലേക്ക് പടർന്നുപിടിച്ച തീ കെടുത്തുന്നതിനിടയിലാണ് സ്മിതയെ ശുചിമുറിക്കുള്ളിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപം പാചക വാതക സിലിണ്ടറും കണ്ടെത്തി. തൃപ്രയാറിലെ ടെക്സ്റ്റൈൽസിലെ ജീവനക്കാരിയാണ് സ്മിത.

അന്വേഷണത്തിൻ്റെ ഭാഗമായി അന്തിക്കാട് പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി .
മക്കൾ : മാളവിക, ഉണ്ണിമായ. മരുമകൻ : പ്രവിദ്. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് ആനക്കാട് ശ്മശാനത്തിൽ.

Comments are closed.