mehandi banner desktop
Chavakkad online

നാടിൻ്റെ ആഘോഷമായി പുന്നയൂർക്കുളം ജി എം എൽ പി സ്‌കൂളിലെ പ്രവേശനോത്സവം 

Ft

പുന്നയൂർക്കുളം: പുന്നയൂർക്കുളം ജി എം എൽ പി സ്‌കൂളിലെ പ്രവേശനോത്സവം നാടിൻ്റെ ആഘോഷമായി. ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജി തൃപ്പറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി നവാഗതർക്ക് അക്ഷരത്തൊപ്പികൾ നൽകി  സ്വീകരിച്ചു.  അഞ്ചാം വാർഡ് മെമ്പർ നദീറ കുട്ടികൾക്കുള്ള പുസ്‌തകങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.  പ്രധാനാധ്യാപകൻ ഫസൽ അധ്യക്ഷത വഹിച്ചു. ടോമി എസ് തലക്കോട്ടൂർ സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡൻ്റ് കെ ടി കമറു, കെ തസ്‌നി, കെ പ്രജീഷ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Jan oushadi

Comments are closed.