കണക്ട് ടു സോൾ – ഡയാലിസിസ് കൂപ്പൺ വിതരണം ചെയ്തു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടന്നു. ചാവക്കാട് ഡെപ്യൂട്ടി തഹസിൽദാർ പി വി ഫൈസൽ ഉദ്ഘാടനം ചെയ്തു. കൺസോൾ എന്നാൽ കണക്ട് ടു സോൾ (നിരാശ്രയരെ കണക്ട് ചെയ്യുന്നു) എന്നൊരർത്ഥം കൂടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു. മെന ലോജിസ്റ്റിക് ഹെഡ് അമൽ മുസ്ഫർ (അൽ ബൂം മറൈൻ ) മുഖ്യ അതിഥിയായി പങ്കെടുത്തു സാന്ത്വന സന്ദേശം നൽകി. ടി. പി. അബ്ദുൾ കരീം ഡയാലിസിസ് ഫണ്ടിലേക്ക് സംഭാവന നൽകി.വൈസ് പ്രസിഡണ്ട് ഹക്കിം ഇമ്പാറക്ക്, സെക്രട്ടറി കെ.ഷംസുദ്ദീൻ, ട്രസ്റ്റിമാരായ ആർ.വി. കമറുദ്ദീൻ, ജനീഷ് സി.എം. നൗഷാദ് അലി, സ്റ്റാഫംഗങ്ങളായ ഫബിജ സുബൈർ, സൈനബ ബഷീർ, സൗജത്ത് നിയാസ്, മുഹമ്മദ് ഹിസാൻ, കെ വി അമൻ എന്നിവർ നേതൃത്വം നൽകി. കൺസോൾ ജനറൽ സെക്രട്ടറിപി.എം. ഹബീബ് സ്വാഗതവും ട്രഷറർ വി. കാസിം നന്ദിയും പറഞ്ഞു.


Comments are closed.