വായനാദിനാചരണവും നിയമ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു

ഗുരുവായൂർ: വായനാദിനാചരണത്തോടനുബന്ധിച്ച് “വർത്തമാനകാലത്തിൽ വായനയുടെ പ്രസക്തി” എന്ന വിഷയത്തിൽ പ്രഭാഷണവും നിയമ ബോധവത്കരണ സെമിനാറും മമ്മിയൂർ കൈലാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്നു. ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കൈലാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യുവറോണർ ഡോട്ട് ഇൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.കൈലാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സി.ഇ.ഒ ശൈലേഷ് അധ്യക്ഷനായ ചടങ്ങ് പ്രമുഖ സാഹിത്യകാരൻ പി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. “നിയമത്തിന്റെ അടിത്തറകൾ: ഒരു പരിചയപ്പെടൽ” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിന് ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാനൽ അഭിഭാഷകൻ അഡ്വ. സുജിത് അയിനിപ്പുള്ളി നേതൃത്വം നൽകി.അഡ്വ. നന്ദന കെ.വി., അഡ്വ. അഥുല്യ എസ്. നായർ, അഡ്വ. ഡിക്സൺ ഡൊമിനിക് വടക്കൻ എന്നിവർ വിഷയാവതരണം നടത്തി. പാരാ ലീഗൽ വോളന്റിയർ റീന ഹാഷിം, ലേഖ ശൈലേഷ്, സുബിത പി.എസ്, ഷിജിത വി.കെ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികളിൽ നിയമ അവബോധവും വായനാശീലവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തിൽ നിയമബോധം വളർത്തുന്നതിനും ലഭ്യമായ നിയമസേവനങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി ലീഗൽ സർവീസസ് അതോറിറ്റികളുടെ ആഭിമുഖ്യത്തിൽ ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തുടനീളം നടന്നുവരുന്നു.


Comments are closed.