പാവറട്ടി പബ്ലിക് ലൈബ്രറിയിൽ ദേശീയ വായനാദിനം ആചരിച്ചു

പാവറട്ടി: പാവറട്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദേശീയ വായനാദിനം വിപുലമായി ആചരിച്ചു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ തന്റെ പുസ്തകശേഖരത്തിൽ നിന്ന് തിരഞ്ഞെടുത്ത പുസ്തകങ്ങൾ ലൈബ്രറിക്ക് കൈമാറിക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ലെനിൻ തെക്കൂട്ടയിൽ മുഖ്യപ്രഭാഷണം നടത്തി. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകങ്ങളുടെ അനിവാര്യതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.ലൈബ്രറി പ്രസിഡന്റ് എൻ.ജെ. ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീൻ തെരേസ്, സ്റ്റേബി കൊള്ളന്നൂർ, മെർലി ഷോയ്, ജോജു വി.ജെ. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.


Comments are closed.