പൊന്നാനി – തൃശൂർ മെഡിക്കൽ കോളേജ് കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണം: വെൽഫെയർ പാർട്ടി

മന്നലാംകുന്ന്: പൊന്നാനിയിൽ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് ദിനംപ്രതി സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് സർവീസ് അടിയന്തരമായി പുനരാരംഭിക്കണമെന്ന് വെൽഫെയർ പാർട്ടി മന്നലാംകുന്ന് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.നിരവധി സാധാരണക്കാരായ രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിച്ചിരുന്ന പ്രധാനപ്പെട്ട സർവീസായിരുന്നു ഇത്. മതിയായ കാരണമില്ലാതെ സർവീസ് നിർത്തിവെച്ചത് ജനങ്ങളെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്നും ബസ് സർവീസ് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡന്റ് ഷാഹുൽ പി.എ. അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി അഷ്‌കർ പി.കെ. സ്വാഗതം പറഞ്ഞു. വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ടി.കെ. താഹിർ, ഹല്ലാജ് കെ.എം., സൽസബീൽ എന്നിവർ സംസാരിച്ചു. മൊയ്നുദ്ദീൻ നന്ദി രേഖപ്പെടുത്തി.


Comments are closed.