വയോമിത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വയോജനം ഒത്തുചേർന്നു

പുന്നയൂർക്കുളം: വയോജനങ്ങളുടെ കൂട്ടായ്മയായ പുന്നയൂർക്കുളം വയോമിത്ര ക്ലബ്ബിന്റെ ഒത്തുചേരൽ പ്രൗഢഗംഭീരമായി നടന്നു. കുന്നത്തൂർ റെസിഡൻസ് സാംസ്കാരിക കേന്ദ്രത്തിൽ വെച്ച് നടന്ന സംഗമത്തിൽ ക്ലബ്ബ് പ്രസിഡന്റ് സി. കെ. ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. കെ. സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ പി. ഗോപാലൻ, ഉമ്മർ മാസ്റ്റർ, കെ. വേണു, ഷാജു ചെറുവത്തൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ലബ്ബ് എക്സിക്യൂട്ടീവ് മെമ്പറായിരുന്ന ഉദയൻ നായരുടെ നിര്യാണത്തിൽ യോഗം ആദരാഞ്ജലികൾ അർപ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
തുടർന്ന് നടന്ന ഓർമ്മപ്പെടുത്തൽ സെഷനിൽ എം. വി. ജോസ്, കൃഷ്ണദാസ് മാസ്റ്റർ, ലീല ടീച്ചർ, മോഹൻ മാത്രംകോട്ട്, ബഷീർ കോറോത്തയിൽ, ടി. ഡി. ജെയിംസ് എന്നിവർ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു.
ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ക്ലബ്ബ് അംഗങ്ങളുടെ വിവിധങ്ങളായ കലാവിരുന്നുകളും അരങ്ങേറി. പരിപാടിയിൽ പങ്കെടുത്തവർക്കുള്ള ഗിഫ്റ്റ് വിതരണത്തോടെയാണ് സംഗമം സമാപിച്ചത്.


Comments are closed.