ആയത്തുല്ല ഖാംനഇ; പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റി അനുശോചന സംഗമം നടത്തി

ചാവക്കാട്: സാമ്രാജ്യത്വ സയണിസ്റ്റ് വിരുദ്ധ പോരാളിയും ഇറാന്റെ പരമോന്നത നേതാവുമായ ആയത്തുല്ല ഖാംനഈയുടെ സംസ്കാര ദിനത്തിൽ പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന സംഗമം സംഘടിപ്പിച്ചു. സാമ്രാജ്യത്വ-സയണിസ്റ്റ് ഭരണകൂടങ്ങളായ അമേരിക്കയുടെയും ഇസ്രായേലിന്റെയും നിലപാടുകൾക്കെതിരെയും വേട്ടയാടലുകൾക്കെതിരെയും യോഗത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു.

ഫിറോസ് പാലക്കൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കോഡിനേറ്റർ അഹമ്മദ് ഖാൻ അനുസ്മരണ പ്രസംഗം നടത്തി.
പാർട്ടി നേതാക്കളായ വി. എച്ച്. കരീം, v ഹംസക്കുട്ടി അമ്പാല, ഹരിദാസ് ചാവക്കാട്, ഷിഹാബ് തൊട്ടാപ്പ്, സിദ്ധീഖ് അമ്പാല, സി റസാക്ക്, സഗീർ വട്ടേക്കാട്, ഇല്ല്യാസ് വട്ടേക്കാട്, കമറുദ്ധീൻ മുട്ടിൽ, ഉമ്മർ ഹാജി പാപ്പാളി, അഷറഫ് പാപ്പാളി തുടങ്ങിയവർ സംസാരിച്ചു.


Comments are closed.