പൊന്നാനിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.

പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രിക്ക് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. അപകടത്തിൽ പൊന്നാനി സ്വദേശിനികളായ മൂന്ന് പേർക്കാണ് പരിക്കേറ്റത്.അപകടം നടന്നയുടൻ തന്നെ പരിക്കേറ്റവരെ സമീപത്തുള്ള പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ, വിദഗ്ധ തീവ്രപരിചരണത്തിനായി ഐ.സി.യു (ICU) ആംബുലൻസിന്റെ സഹായത്തോടെ കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റി. വെളിയങ്കോട് എമർജൻസി ടീം ആംബുലൻസ്, പൊന്നാനി ആംബുലൻസ്, ലക്ഷ്വറി ആംബുലൻസ് എന്നിവരുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്.



Comments are closed.