അകലാട് കാറും സൈക്കിളും കൂട്ടിയിടിച്ച് അപകടം: സൈക്കിൾ യാത്രികന് ഗുരുതര പരിക്ക്

ചാവക്കാട് : പൊന്നാനി ദേശീയപാതയിലെ അകലാട് അൽസാക്കി ഓഡിറ്റോറിയത്തിന് മുൻപിൽ വെച്ച് സൈക്കിളും കാറും കൂട്ടിയിടിച്ച് അപകടം.

അപകടത്തിൽ പരിക്കുപറ്റിയ സൈക്കിൾ യാത്രികൻ അകലാട് മൂന്നൈനി സ്വദേശി കല്ലിങ്ങൽ രാജനെ (68) അകലാട് മൂന്നൈനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി ഐസിയു ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


Comments are closed.