mehandi banner desktop
Chavakkad online

ചാലിശ്ശേരി ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ ചാവക്കാട് സ്വദേശിയായ നഴ്സിന് അണലിയുടെ കടിയേറ്റു

Ft

​ചാലിശ്ശേരി : സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നഴ്സിന് അണലിയുടെ കടിയേറ്റു.  ചാലിശ്ശേരി എസ്റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ചാവക്കാട് പുന്ന സ്വദേശി മൂത്തേടത് അഷ്‌കറിന്റെ ഭാര്യയും തിരുവത്ര ചെങ്കോട്ട സ്വദേശിയുമായ മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്. ​കടിയേറ്റ് ഗുരുതരാവസ്ഥയിലായ നഴ്സിനെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന മിസിരിയ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഞായറാഴ്ച്ചയാണ്‌ മിസിരിയക്ക് പാമ്പ്‌ കടിയേറ്റത്.

Jan oushadi

Comments are closed.