mehandi banner desktop
Chavakkad online

പൊന്നാനി ഫിഷിങ്ങ് ഹാർബറിൽ ബോട്ടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

Ft

​പൊന്നാനി: പൊന്നാനി ഫിഷിങ്ങ് ഹാർബറിൽ നിർത്തിയിട്ടിരുന്ന യാനത്തിന് തീപിടിച്ചു. കോലാജിയാരകത്ത് സമീർ, സക്കീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ‘അൽസെഹ്റ’ യന്ത്രവത്കൃത ബോട്ടാണ് കത്തിനശിച്ചത്.

Jan oushadi

​ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സംഭവം. എഞ്ചിൻ റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഏകദേശം 6 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകൾ അറിയിച്ചു.

​വിവരമറിഞ്ഞ ഉടൻ പൊന്നാനിയിൽ നിന്ന് രണ്ട് യൂണിറ്റും കുറ്റിപ്പുറത്ത് നിന്ന് ഒരു യൂണിറ്റും ഫയർഫോഴ്സ് സ്ഥലത്തെത്തി. തുടർന്ന് കോസ്റ്റൽ പോലീസിന്റെയും നാട്ടുകാരുടെയും സജീവമായ ഇടപെടലോടെയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.

Comments are closed.