mehandi banner desktop
Chavakkad online

ദേശീയപാത 66 ശോചനീയാവസ്ഥ: ചാവക്കാട് ഹൈവേ ഉപരോധവും രാപകൽ സമരവും സംഘടിപ്പിച്ചു

Ft

ചാവക്കാട്: എൻ എച്ച് 66 ചാവക്കാട് – ചേറ്റുവ റോഡിന്റെ തകർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. ചാവക്കാട് തെക്കേ ബൈപാസ് ജംഗ്ഷനിൽ നടന്ന ഹൈവേ ഉപരോധവും രാപകൽ സമരവും പ്രശസ്ത കവിയും ഗാനരചയിതാവുമായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

Jan oushadi

റോഡിലെ കുഴികൾ മൂലം പ്രദേശത്ത് അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായിരിക്കുകയാണെന്നും അധികൃതർ അടിയന്തരമായി ഇടപെട്ട് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

ജനകീയ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് പി. കെ. ഫസലുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. അബൂബക്കർ സ്വാഗതവും ട്രഷറർ പി. എം. യഹിയ നന്ദിയും പറഞ്ഞു.

രക്ഷാധികാരികളായ പി. എം. അബ്ദുൽ നാസർ, പി. എ. മുഹമ്മദ്‌ കുഞ്ഞി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ജോജി തോമസ്, നൗഷാദ് തെക്കുംപുറം, അബ്ദുട്ടി കൈതമുക്ക്, ഫിറോസ് തൈപ്പറമ്പിൽ, കയ്യുമ്മു ടീച്ചർ, കീക്കോട്ട് ഹൈദ്രോസ് തങ്ങൾ, സുഹൈൽ ചകിരിപ്പുര എന്നിവർ സംസാരിച്ചു.

ആക്ഷൻ കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ എ. പി. ഷാജഹാൻ, ഫൈസൽ ഉസ്മാൻ, വി. എ. മുഹമ്മദ്, ഗഫൂർ മരക്കാട്ടിൽ, ഉസ്മാൻ, ജലീൽ പുതുവീട്ടിൽ, മശൂർ തങ്ങൾ, പി. വി. നൗഷാദ്, എച്ച്. എസ്. ഹനീഫ, ഫൈസൽ കുറുപ്പത്ത്, എച്ച്. എസ്. നജീബ്, വി. സി. കെ. ഷാഹുൽ, പി. പി. നുറുദ്ധീൻ, കെ. വി. ഫിറോസ്, പി. കെ. അബ്ദുൽ മജീദ്, കെ. വി. ശിഹാബ് തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.

Comments are closed.