mehandi banner desktop
Chavakkad online

ചെറായി ഗവ.യു.പി.സ്കൂളിൽ നാളികേര ദിനം ആചരിച്ചു

Ft

ചെറായി : നാളികേര ഉൽപ്പന്ന പ്രദർശനവുമായി നാളികേര ദിനം ആചരിച്ചു.നാളികേര ദിനത്തോടനുബന്ധിച്ച് ചെറായി ഗവ.യു.പി.സ്കൂളിലെ കെ.ജി. മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് വിവിധ കരകൗശല ഉൽപ്പന്നങ്ങളും ഉപയോഗമുള്ള ഉൽപ്പന്നങ്ങളും നാളികേര ഭക്ഷ്യവിഭവങ്ങളും തയ്യാറാക്കി കൊണ്ടുവന്ന് പ്രദർശിപ്പിച്ചു. ഓലകൊണ്ട് തയ്യാറാക്കിയ വല്ലം, കുട്ട, പായ, ചവിട്ടി, പക്ഷിക്കൂട് ,പമ്പരം, മാല, വള, പന്ത്, വാനിറ്റി ബാഗ്,മോതിരം, കണ്ണട, കളിവണ്ടി, വഞ്ചി, ചൂൽ,ഓലപ്പീപ്പി, ഓലമെടഞ്ഞത് എന്നിവയും ചിരട്ട കൊണ്ട് നിർമ്മിച്ച തവി, അലങ്കാര വസ്തുക്കൾ, ത്രാസ്, മരം, ചെടിച്ചട്ടികൾ, പാവ , തുടങ്ങിയവയും ചകിരിനാരുകൊണ്ട് നിർമ്മിച്ച വീട്, പക്ഷിക്കൂട്, പേഴ്സ്, കയർ, തുടങ്ങിയവയും ആകർഷണീയമായിരുന്നു. നാളികേരമുപയോഗിച്ച് നിർമ്മിച്ച ലഡ്ഡു , ചമ്മന്തി, പാനീയം എന്നിവ രുചികരമായിരുന്നു. നാളികേര ഉൽപ്പന്ന പ്രദർശന മത്സരത്തിൽ 230 കുട്ടികൾ പങ്കെടുത്തു. പ്രധാനാധ്യാപകൻ കെ.എൽ. മനോഹിത് പ്രദർശനം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് സ്നേഹ് മോഹൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി.എൻ.അശ്വനി,പി.ജെ.ജയകൃഷ്ണൻ, ഇ.വി. വിമിത, സ്മിഷ മോഹൻ ,ഷാന ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.

Jan oushadi

Comments are closed.