mehandi banner desktop
Chavakkad online

കോഴിക്കോട് അബൂബക്കർ അനുസ്മരണം സംഘടിപ്പിച്ചു

Ft

ചാവക്കാട് :  ഇശൽ തീരം മാപ്പിള കലാ സാഹിത്യവേദി തൃശ്ശൂരിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് അബൂബക്കർ അനുസ്മരണം സംഘടിപ്പിച്ചു. സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ മുഹ്സിൻ തളിക്കുളം അധ്യക്ഷത വഹിച്ചു. കൺവീനർ  സിദ്ധി നാലകത്ത്  സ്വാഗതം ആശംസിച്ചു. ഷാജഹാൻ ഒരുമനയൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.സംവിധായകൻ (മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള) ഷാനു സമദ്, തനിമ കലാ സാഹിത്യ വേദി പ്രതിനിധി അക്ബർ പെലെമ്പാട്ട്, അബ്ദുല്ല വെളുത്തപ്പൻ, ജാഫർ ഉമ്മർ,  കോയ ഹാജി, അബൂബക്കർ പെരിങ്ങാട്,ഗാന രചയിതാവ് സൈനുദ്ദീൻ ഇരട്ടപ്പുഴ, കൺസോൾ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റ് നൗഷാദ് അലി, കടപ്പുറം പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്, മൻസൂർ അലി, ആൾകേരള ഫോട്ടോഗ്രാഫഴ്‌സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് സെക്രട്ടറി ടി എം അബ്ദുൽ സലീം, മാധ്യമ പ്രവർത്തകൻ എം വി ഷക്കീൽ എന്നിവർ സംസാരിച്ചു. തുടർന്ന് എം വി, സുബൈദ, ദിയാന നസൽ എന്നിവരുടെ നേരുത്വത്തിൽ സംഗീത സായാഹ്നം അരങ്ങേറി.

Jan oushadi

Comments are closed.